ദുരന്തം സംഹാരതാണ്ഡവം ആടുമ്പോഴും ഉറക്കിത്തിലാണ്ടവര്‍…!!!
ബഹിരാകാശ ശക്തിയെന്ന് നാം ഊറ്റം കൊള്ളുമ്പോള്‍ ഇങ്ങ് താഴെ നമ്മുടെ കാലാവസ്ഥയില്‍ വരുന്ന ഭീകര മാറ്റം പോലും കണ്ടെത്തുവാന്‍ കഴിയാതെ കാലാവസ്ഥ നിരീക്ഷണത്തില്‍ ഇപ്പോഴും ശൈശവ ദശയില്‍ തന്നെയാണെന്ന് നാം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു!. അല്ലെങ്കില്‍ പൗരന്റെ ജീവന് പുല്ലുവില പോലും കല്‍പ്പിക്കാതെ ബഹിരാകാശത്തിന്റെ വിദൂരതയില്‍ വിഹരിക്കുന്നവരാണ് നാം എന്ന് നമുക്ക് സമ്മതിക്കിണ്ടിവരും. അതുമല്ലങ്കില്‍ നമ്മുടെ ഐഎസ്ആര്‍ഒയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ഡിസാസ്റ്റര്‍ മാനേജുമെന്റും എല്ലാം ഗുരുതരമായ സുഷുപ്തിയിലായിരുന്നിരിക്കണം.
ചൊവ്വയിലെത്തി നാം നിരീക്ഷണങ്ങള്‍ നടത്തുന്നു… ചന്ദ്രനില്‍ പോകുവാന്‍ നാം ധൃതിപ്പെടുന്നു. ഒറ്റയടിക്ക് നൂറില്‍ പരം ഉപഗ്രഹങ്ങളെ വിക്ഷേപിച്ച് നാം നാസയെ നാം വെല്ലുവിളിക്കുന്നു. നമ്മുടെ ബഹിരാകാശ ഗവേഷണ മേഖല ലോകത്തിന്റെ ഉന്നതിയില്‍ തന്നെയാണെന്ന് നാം ഊറ്റം കൊള്ളുന്നു. പക്ഷെ സ്വന്തം കാലിന്റെ അടിയിലെ മണ്ണ് ഒഴുകിപോകുന്നത് കാണുവാന്‍ നമുക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദവും കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളും ഡിസാസ്റ്റര്‍ മാനേജ് മെന്റും എല്ലാം ഓഖി ചുഴലിക്കാറ്റിന്റെ കുത്തൊഴുക്കില്‍ ഒഴുകിപോയിരിക്കുന്നു. നാം ലോകത്തിന്റെ മുമ്പില്‍ ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കേണ്ട ഗതികേടിലെത്തിരിക്കുന്നു.
ചുഴലി കൊടുംങ്കാറ്റുകള്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളക്കുന്നതല്ല. അന്തരീക്ഷ താപനിലയില്‍ വരുന്ന വിത്യാസം ഒരാഴ്ചയിലേറെ കാലമെടുത്ത് പതുക്കെപതുക്കെ കൊടുംങ്കാറ്റുകളായി രൂപപ്പെടുകയാണ് ചെയ്യുക. അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന ഓരോ നിസാര വ്യതിയാനങ്ങള്‍ പോലും അപ്പോളപ്പോള്‍ കണ്ടെത്തുവാനുള്ള കഴിവ് ഇന്നത്തെ ശാസ്ത്രത്തിനുണ്ട്. അതിന്റെ രൂപം കൊള്ളലും വളര്‍ച്ചയും ഗതിവിഗതികളും അപ്പോഴപ്പോള്‍ നിരീക്ഷിക്കുവാനും പിന്തുടരുവാനും കഴിയും. എന്നിട്ടുമെന്തേ നമുക്കതിനു കഴിഞ്ഞില്ല…? കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട് ദിവസവും എട്ട് ഉപരിതല നിരീക്ഷണ മാപ്പുകളും ഡേറ്റകളും കേന്ദ്ര കാലാവസ്ഥാ വിഭാഗം പുറത്തുവിടാറുണ്ട്. ഹൈഡ്രജന്‍ ബലൂണുകളില്‍ റേഡിയോ ജിപിഎസ് ഉപകരണങ്ങള്‍ ഘടിപ്പിച്ച മറ്റു സാങ്കേതിക സംവിധാനങ്ങളുടെയും സഹായത്തോടെയും ഉപരിവായുമണ്ഡല നിരീക്ഷണങ്ങള്‍ നടത്താറുമുണ്ട്. എന്നിട്ടുമെന്തേ ഓഖി ചുഴലികാറ്റിനെ മുന്‍കൂട്ടി കണ്ടെത്തുവാന്‍ നമുക്ക് കഴിഞ്ഞില്ല…??
ഓഖി ചുഴലികൊടുംങ്കാറ്റ് അതിന്റെ സംഹാര താണ്ഡവം ആരംഭിച്ചപ്പോള്‍ 2500ലേറെ മത്സ്യതൊഴിലാളികള്‍ പുറം കടലില്‍ മത്സ്യ ബന്ധനത്തിലായിരുന്നു. അവരില്‍ 300ഓളം പേരെ മാത്രമേ രക്ഷപെടുത്തി തിരിച്ചു കൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടുള്ളു. 65ഓളം പേരെ അതുവഴി പോയ ജപ്പാന്‍ കപ്പല്‍ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ രക്ഷപ്പെടുത്തുവാനുള്ള തീവ്രശ്രമത്തിലാണ് സൈന്യം എന്ന് നമ്മുടെ മന്ത്രിമാര്‍ ഉദ്‌ഘോഷിക്കുന്നു. പക്ഷെ…???.
മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് സമയത്തിന് കൃത്യമായ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കേണ്ട കാലാവസ്ഥനിരീക്ഷണ വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത് വന്‍ പരാജയം തന്നെയാണ്. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ മഴയുടെ തീവ്രത മനസിലാക്കാന്‍ കാലാവസ്ഥാ വിഭാഗത്തിന് വ്യാഴ്ച്ച ഉച്ചവരെ വേണ്ടിവന്നു. കന്യാകുമാരി-ശ്രീലങ്ക തീരത്ത് സംഭവിക്കുന്ന എല്ലാ ന്യൂനമര്‍ദ്ദങ്ങളുടെയും വ്യാപ്തിയും നീക്കവും തിരിച്ചറിയുന്നതില്‍ ഈ പ്രദേശത്തിന്റെ മൂക്കിന്‍ തുമ്പത്തുള്ള തുമ്പയില്‍ ഐഎസ്ആര്‍ഒയുടെ സംവിധാനങ്ങളുണ്ട്. വ്യോമസേനയുടെ ആസ്ഥാനത്തും സംവിധാനങ്ങളുണ്ട്. എന്നാല്‍ ചുഴലികൊടുംങ്കാറ്റ് രൂപം കൊള്ളുന്നത് കണ്ടെത്താനോ മുന്നറിയിപ്പ് നല്‍കുന്നതിനോ എല്ലാവരും പരാജയപ്പെട്ടു. അതേസമയം, നാസ ഉള്‍പ്പടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ ഓഖി ചുഴലിക്കാറ്റിന്റെ നീക്കം നേരത്തെ കണ്ടെത്തിയിരുന്നു.
പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് ഭരണകൂടത്തിന്റെ പ്രാഥമിക കടമയാണ്. അത് നിറവേറ്റുവാന്‍ നമുക്ക് കഴിഞ്ഞില്ല. ബഹിരാകാശ ശക്തിയെന്ന് നാം ഊറ്റം കൊള്ളുമ്പോള്‍ ഇങ്ങ് താഴെ നമ്മുടെ കാലാവസ്ഥയില്‍ വരുന്ന ഭീകര മാറ്റം പോലും കണ്ടെത്തുവാന്‍ കഴിയാതെ കാലാവസ്ഥ നിരീക്ഷണത്തില്‍ ഇപ്പോഴും ശൈശവ ദശയില്‍ തന്നെയാണെന്ന് നാം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു!. അല്ലെങ്കില്‍ പൗരന്റെ ജീവന് പുല്ലുവില പോലും കല്‍പ്പിക്കാതെ ബഹിരാകാശത്തിന്റെ വിദൂരതയില്‍ വിഹരിക്കുന്നവരാണ് നാം എന്ന് നമുക്ക് സമ്മതിക്കിണ്ടിവരും. അതുമല്ലങ്കില്‍ നമ്മുടെ ഐഎസ്ആര്‍ഒയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ഡിസാസ്റ്റര്‍ മാനേജുമെന്റും എല്ലാം ഗുരുതരമായ സുഷുപ്തിയിലായിരുന്നിരിക്കണം.
ഒരു ഭാഗത്തു നിന്നും ജനങ്ങള്‍ക്ക് കാര്യമായ മുന്നറിയിപ്പൊന്നും ലഭിച്ചില്ല. ചുഴലിക്കാറ്റ് ശക്തമായതിനുശേഷം വ്യാഴാഴ്ച ഉച്ചയോടെയാണ് സംസ്ഥാന സര്‍ക്കാറിന് മുന്നറിയിപ്പ് ലഭിച്ചതെന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞു കഴിഞ്ഞു. അതിന്റെ ഫലമോ കടലിന്റെ കണ്ണെത്താത്ത ദൂരത്ത് അകപ്പെട്ട ഉറ്റവരെ ഓര്‍ത്ത് ആശങ്കയോടെ നീറുന്ന മനസ്സുമായി പ്രാര്‍ത്ഥനയോടെ തീരത്തു കാത്തിരിക്കുന്നരുടെയിടയില്‍ പടരുന്ന കിംവദന്തികള്‍ വിശ്വസിക്കുവാന്‍ ജനങ്ങള്‍ നിര്‍ബ്ബന്ധിതരായി. അത് അവരുടെ ദുരന്തം ഇരട്ടിപ്പിച്ചു. നമ്മുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ പരാജയത്തിന്റെ ബാക്കിപത്രമാണിത്.
ഓഖിയിലും വലിയ കൊടുംങ്കാറ്റുകളെ സമര്‍ദ്ധമായി അഭിമുഖീകരിച്ച് ജീവന്റേയും നാശനഷ്ടങ്ങളുടേയും തോത് ഗണ്യമായി കുറക്കുന്ന അമേരിക്കയുടേയും മറ്റ് രാജ്യങ്ങളുടേയും നിലവാരത്തിലേക്ക് നമുക്ക് എന്ന് എത്തിച്ചേരുവാന്‍ കഴിയും?. മില്യണുകള്‍ ചിലവഴിച്ച് നടത്തുന്ന നമ്മുടെ ഗവേഷണങ്ങല്‍ ഒരു പുനര്‍ വിചിന്തനത്തിനു സമയമായെന്ന് ഓഖി ചുഴലികൊടുംങ്കാറ്റ് നമ്മെ ഓര്‍മ്മപ്പിക്കുകയല്ലേ?. ദുരന്തം പടിവാതില്‍ക്കല്‍ എത്തിയിട്ടും തിരിച്ചറിയാപ്പെടാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓഖിയില്‍ മരിച്ചു വീണ ഓരോ ജീവനും കണക്കു പറയേണ്ടിയിരിക്കുന്നു.