ഇന്ത്യയും സിങ്കപ്പൂരും തമ്മില്‍ തന്ത്രപ്രധാനമായ സൈനിക കരാര്‍

Print Friendly, PDF & Email

ഇന്ത്യന്‍ നാവിക സേനക്ക് സിങ്കപ്പൂരിലെ ചാങി നേവല്‍ ബേസില്‍ നങ്കൂരം ഇടാനും ഇന്ധനം നിറക്കാനും കഴിയുന്ന വിധത്തിലുള്ള തന്ത്ര പ്രധാനമായ സഹകരണത്തിന് തുടക്കമിട്ടു. തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനകടലില്‍ നിരീക്ഷണം ശക്തമാക്കുവാന്‍ അതോടെ ഇന്ത്യക്ക് ഇനി കഴിയും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരവധി തവണ ചൈനയുടെ അന്ധര്‍വാഹനികളുടെ സാന്നിദ്ധ്്യം തിരിച്ചറിയപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായി നിരീക്ഷണം നടത്തവാനും അന്തര്‍വാഹിനികളുടെ കാര്യത്തില്‍ ചൈനക്കുള്ള മേല്‍ക്കൈ അതിജീവിക്കുവാനും ഇനി ഇന്ത്യക്ക് കഴിയും. ഇന്ത്യ നിലവില്‍ നാവിക സേനക്ക് ഇരു രാജ്യങ്ങളുടേയും വിദേശ പ്രതിരോധ വകുപ്പുകളുടെ അനുമതിയോടെ മാത്രമേ ഇരു രാജ്യങ്ങളുടേയും നേവല്‍ ബെയിസില്‍ കയറുവാന്‍ കഴിയുമായിരുന്നുള്ളു. ഈ കടമ്പയാണ് പുതിയ കരാറോടെ ഒറ്റയടിക്ക് ഇല്ലാതാവുന്നത്. സിങ്കപ്പൂര്‍ പടക്കപ്പലുകള്‍ക്ക് ഇനിമുതല്‍ ഇന്ത്യന്‍ നാവിക താവളങ്ങളില്‍ പ്രവേശിക്കുന്നതിനും വിശാലമായ ഇന്ത്യന്‍ വ്യോമമേഖലയില്‍ പരിശീലനം നടത്തുന്നതിനുംസൗകര്യമാണ് സ്ഥലപരിമിധികൊണ്ട് വീര്‍പ്പുമുട്ടുന്ന സിങ്കപ്പൂരിന് തുറന്നു കിട്ടുക. പാക്കിസ്ഥാന്‍ വ്യോമസേന കൂടുതലായി ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മ്മിത എഫ്-16 യുദ്ധവിമാനങ്ങള്‍ തന്നെയാണ് സിങ്കപ്പൂര്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനങ്ങളുമായും അടുത്തിടപെടുവാനുള്ള അവസരം ഇതോടെ ഇന്ത്യക്ക് കൈവരും.

Leave a Reply