രഞ്ജി ട്രോഫി: ചരിത്രനേട്ടവുമായി കേരളം

Print Friendly, PDF & Email

രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളം ക്വാര്‍ട്ടറിലെത്തി. ഹരിയാനയെ എട്ട് റണ്‍സിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. പത്ത് വര്‍ഷത്തിന് ശേഷമാണ് കേരളം രഞ്ജിയുടെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കുന്നത്.

ഹരിയാനയുടെ രണ്ടാം ഇന്നിംഗ്‌സ് 173 റണ്‍സില്‍ അവസാനിച്ചതോടെയാണ് കേരളം ചരിത്രം നേട്ടം സ്വന്തമാക്കിയത്.ഹരിയാണയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 181 റണ്‍സ് ലീഡുപിടിക്കാനായതാണ് കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത് ആറ് കളികളില്‍ നിന്ന് 31 പോയിന്റുമായാണ് കേരളം വര്‍ഷങ്ങളായുള്ള ക്വാര്‍ട്ടര്‍ സ്വപ്‌നം നേടിയെടുത്തത്. 31 പോയിന്റുമായി ഗ്രൂപ്പില്‍ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം. സീസണില്‍ ആറ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് കേരളം തോറ്റത്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply