ഡോ . പ്രേംരാജ് കെ കെയുടെ  നോവൽ “ഷെഹ്നായി മുഴങ്ങുമ്പോൾ “

Print Friendly, PDF & Email

ഡോ . പ്രേംരാജ് കെ കെയുടെ  നോവൽ “ഷെഹ്നായി മുഴങ്ങുമ്പോൾ ” എന്ന നോവൽ ജൂലൈ 28 ന് നിറഞ്ഞ സദസിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. ഇതിന്റെ ഇംഗ്ലീഷ് പതിപ്പായ When Shehnai sounds  ഇതോടൊപ്പം വായനക്കാരുടെ കൈകളിലേക്ക് സമർപ്പിച്ചു.  ശ്രീമതി വിനീത ജയന്റെ  പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങ് ഗീത ശശികുമാർ ഭംഗിയായി നിയന്ത്രിച്ചു. ശ്രീദേവി ഗോപാൽ എല്ലാവർക്കും സ്വാഗതം പറഞ്ഞു. തുടർന്ന്  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി അധ്യക്ഷതയും പുസ്തക പ്രകാശനവും നടത്തി. ബംഗളൂരിലെ കവയിത്രി രമാ പ്രസന്ന പിഷാരടി പുസ്തകം ഏറ്റുവാങ്ങി.   മനുഷ്യജീവിതത്തിന്റെ ഒരു അവ്യവസ്ഥ ഈ നോവലിൽ കാണാം. ബംഗളൂർ നഗരത്തിൽ മലയാളികൾക്കിടയിൽ സാഹിത്യ രചനയിൽ അഭിരുചിയുള്ള കലാകാരന്മാരിൽ ഒരാളാണ് പ്രേംരാജ് കെ കെ, ആ കാര്യം കേരളം അംഗീകരിക്കുന്നില്ല എന്നും സുധാകരൻ രാമന്തളി അധ്യക്ഷ പ്രസംഗത്തിൽ പറയുകയുണ്ടയായി. സർഗാത്മക ഇല്ലാത്ത ഒരു സമൂഹം അക്രമങ്ങൾക്ക് വഴിയൊരുക്കുന്നു എന്നത് ലോക ചരിത്രത്തിൽ കാണാം എന്ന കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.  തുടർന്ന് എസ് സലിം കുമാർ എഴുത്തുകാരനെയും പുസ്തകത്തെയും പരിചയപ്പെടുത്തി. പാർസി സമൂഹത്തിന്റെ കഥ ഇത്രയും മനോഹരമായി വിവരിച്ചിട്ടുള്ള ഒരു നോവൽ മലയാളത്തിൽ ആദ്യമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇംഗ്ലീഷ് പതിപ്പിന് അവതാരിക എഴുതുകയും ഇത് എഡിറ്റ് ചെയ്ത , കോളേജ് അദ്ധ്യാപിക ഡോ സുധ കെ കെ പറഞ്ഞു , ഈ നോവൽ വളരെ എളുപ്പത്തിൽ വായിച്ചു പോകാവുന്നതാണെന്നും പ്രേംരാജിന്റെ എഴുത്തിലെ പ്രത്യേകത മനുഷ്യ മനസിന്റെ ആഴത്തിലുള്ള വിശകലനവും അതിന്റെ അവതരണ രീതിയുമാണ്.  ഡോ. ലേഖ നായർ ഈ നോവലിനെ അവതരണ രീതിയെ കുറിച്ച് പറയുകയുണ്ടയായി.  സംസ്കാരഭാരതി കാര്യകർത്താ ഹേമന്ത റാവു, സംസ്കാര ഭാരതി ജോയിന്റ് ജനറൽ സെക്രട്ടറി ശ്രീപതി പി എന്നിവർ ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ഏറ്റുവാങ്ങി.   കഥാകൃത്ത് കണ്ണൻകുട്ടി ,  അഡ്വ  സത്യൻ പുത്തൂർ, പി ശാന്തകുമാർ, ഡോ. സുഷമ ശങ്കർ, സിന കെ എസ് , ഇന്ദിര ബാലൻ , രമാ പ്രസന്ന പിഷാരടി, എസ് കെ നായർ , നാരായണ പ്രസാദ് , , ഒ. വിശ്വനാഥൻ , തോമസ് സി ഡി, ഹേമന്ത് റാവു , ആന്റോ തോമസ്,  ബാലകൃഷ്ണൻ, ടോമി , സി പി രവീന്ദ്രൻ,  രവീന്ദ്രനാഥ്,  മറിയ ജോസഫ് എന്നിവർ നോവലിനെക്കുറിച്ച് സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു.  മറ്റ് പല മഹനീയ വ്യക്തികളും പങ്കെടുത്ത  ഈ ചടങ്ങ്  ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രേംരാജ് കെ കെ യുടെ നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിച്ചു.

Pravasabhumi Facebook

SuperWebTricks Loading...