പ്രേംരാജ് കെ കെ യുടെ പുസ്തക പ്രകാശനം

Print Friendly, PDF & Email

ബെംഗളൂരു: ഡോ. പ്രേംരാജ് കെ കെ യുടെ ഏറ്റവും പുതിയ ചെറുകഥ സമാഹാരം “കിളികൾ പറന്നുപോകുന്നയിടം ” പ്രകാശനം ചെയ്യപ്പെട്ടു  15 ചെറുകഥകളുടെ ഈ ചെറുകഥ സമാഹാരം കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് സുധാകരൻ രാമന്തളി മാർച്ച് മാർച്ച് 16 ന് സുകുമാരൻ പെരിയച്ചൂരിന്‌ നൽകി പ്രകാശനം ചെയ്തു. മുൻ വനിതാ IPS ഓഫീസർ ഡോ. ജിജാ മാധവൻ ഹരിസിംഗ് , പി ഗോപകുമാർ IRS (അഡിഷണൽ കമ്മീഷണർ കസ്റ്റംസ് & ഇൻ ഡയറക്ട് ) എന്നിവർ ആശംസകൾ നേർന്നു. എസ് സലിംകുമാർ പുസ്തക പരിചയം നടത്തി. സപര്യ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടന്ന പുരസ്‌കാര ചടങ്ങിൽ വെച്ചാണ് ഈ പുസ്തക പ്രകാശനം നടന്നത്.

വളരെ വ്യത്യസ്തതയുള്ള ഈ കഥാസമാഹാരം വേറിട്ട ഒരു വായനാനുഭൂതി നൽകുന്നതായിരിക്കും എന്ന് സുധാകരൻ രാമന്തളി പറയുകയുണ്ടായി. പ്രേംരാജ് കെ കെ യുടെ മുൻ കഥാ സമാഹാരങ്ങളിൽ നിന്നും വളരെ വ്യത്യസ്തതയുള്ളതാണ് ഈ പുസ്തകം എന്ന്   ഡോ ജീജാ മാധവ് ഹരിസിംഗ് അഭിപ്രായപ്പെട്ടു. കഥകൾ പറയുന്നതിൽ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ പ്രേംരാജ് കെ കെയുടെ എല്ലാ പുസ്തകങ്ങളും തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണെന്ന് ഗോപകുമാർ IRS തന്റെ ഉത്‌ഘാടന പ്രഭാഷണത്തിൽ പറയുകയുണ്ടായി. കഥയെഴുത്തിന്റെ പുതുവഴികളിലൂടെ വായനക്കാരെ കൂടെകൊണ്ടുപോവുകയും പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുകയും ചെയ്യുന്ന കഥാകാരനാണ് പ്രേംരാജ് കെ കെ  എന്ന് എസ് സലിം കുമാർ അഭിപ്രായപ്പെട്ടു. 

Pravasabhumi Facebook

SuperWebTricks Loading...