തിര‌‌‌ഞ്ഞെടുപ്പു 7 ഘട്ടങ്ങളിലായി. ഫലപ്രഖ്യാപനം ജൂണ്‍ 4ന്. ഏപ്രില്‍ 26ന് കേരളം വിധിയെഴുതും. കര്‍ണാടകത്തില്‍ പോളിങ് ഏപ്രില്‍ 26 മെയ് 7.

Print Friendly, PDF & Email

രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും സയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് തീയതികള്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. ആറ് ഘട്ടങ്ങളിലായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുക 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. 543 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം, എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ഏപ്രില്‍ മെയ് മാസങ്ങളിലായി 7 ഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ 4ന്. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ രാജ്യമൊട്ടാകെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 26ന് രണ്ടാം ഘട്ടത്തിലായിരിക്കും നടക്കുക. പത്രിക സമര്‍പ്പക്കുവാനുള്ള അവസാന ദിവസം ഏപ്രില്‍ 4. സൂക്ഷ്മ പരിശോദന ഏപ്രില്‍5. പത്രിക പിന്‍വലിക്കുവാനുള്ള അവസാന ദിവസം ഏപ്രില്‍ 8. ഏപ്രില്‍ 26 മെയ് 7 എന്നിങ്ങനെ രണ്ടു ഘട്ടമായിരിക്കും കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ്. ഉഡുപ്പി, ചിക്കമംഗഗളൂര്‍ ഹാസ്സന്‍, ദക്ഷിണകന്നഡ, തുംകൂര്‍, മാണ്ഡ്യ, മൈസൂര്‍, ചാമരാജ്നഗര്‍, ബെംഗളൂരു റൂറല്‍, ബെംഗളൂരു നോര്‍ത്ത്, ബെംഗളൂരു സെന്‍ട്രല്‍, ബെംഗളൂരു സൗത്ത്, ചിക്കബെല്ലാപൂര്‍, കോലാര്‍ എന്നീ 14 മണ്ഡലങ്ങളില്‍ രണ്ടാംഘട്ടമായ ഏപ്രില്‍ 26നായിരിക്കും പോളിങ്. ബാക്കി 14 മണ്ഡലങ്ങളില്‍ മൂന്നാം ഘട്ടമായ മെയ് 7നായിരിക്കും പോളിങ്ങ്.

ഏഴ് ഘട്ടങ്ങളിലായിരിക്കും രാജ്യത്ത് തിരഞ്ഞെടുപ്പു നടക്കുക. ഏപ്രില്‍ 19 ന് ആണ് ഒന്നാം ഘട്ടം. അന്ന് തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളടക്കം 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളി‍ല്‍ വോട്ടെടുപ്പു നടക്കും. കേരളവും ഭാഗികമായി കര്‍ണാടകവും അടക്കം 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ടം ഏപ്രില്‍ 26 ന് പോളിങ് നടക്കും. മേയ് ഏഴിനാണ് മൂന്നാംഘട്ടം. അന്ന് 12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളിലും മേയ് 13 ന് നാലാം ഘട്ടത്തില്‍ 10 സസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലും പോളിങ് നടക്കും. മേയ് 20 ന് അഞ്ചാം ഘട്ടത്തില്‍ 8 സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലും മേയ് 26 ന് ആറാം ഘട്ടത്തില്‍ 7 സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലും പോളിങ് നടക്കും. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തോടെ പോളിങ് പൂര്‍ത്തിയാകും. അന്ന് 8 സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളില്‍ ആണ് പോളിങ് നടക്കുക.

ആകെ 96.8 കോടി വോട്ടര്‍മാരാണുള്ളത്. അതില്‍ 49.7കോടി പുരഷനമാരും 47.1 കോടി സ്ത്രീ വോട്ടനമാരുമാണ്. 1.8 കോടി കന്നിവോട്ടര്‍മാര്‍ അവരില്‍ 85ലക്ഷം പെണ്‍കുട്ടികളാണ്. 19.74 കോടി യുവവോട്ടര്‍മാര്‍. 48000 ട്രാന്‍സജെന്‍ഡര്‍ വോട്ടര്‍മാര്‍. 10.5ലക്ഷം പോളിങ്ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.സ്ഥാനാ്‍ത്ഥികളെ പറ്റിയുള്ള പൂര്‍ണ്ണ വിവരങ്ങള്‍ KYC ആപ്പില്‍ പ്രസദ്ധീകരിക്കും. കുടിവെള്ളവും ശൗചാലയവും പോളിങ് ബൂത്തുകളില്‍ സജ്ജമാക്കും കൂടാതെ ബൂത്തുകളില്‍ വീല്‍ചെയര്‍ സൗകര്യവും ഒരുക്കും. 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ വോട്ടു ചെയ്യുവാനുള്ള സൗകര്യമൊരുക്കും. 40 ശതമാനത്തിലേറെ ശാരീരിക പരിമതിയുള്ളവര്‍ക്കും വീട്ടിലിരുന്നു വോട്ടു ചെയ്യാം.

ബൂത്തുകളില്‍ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പു വരുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിനായി എല്ലാ സൈനികവിഭാഗങ്ങളുടേയും സഹായം തേടിയിട്ടുണ്ട്. അക്രമങ്ങള്‍ തടയാന്‍ കേന്ദ്രസേന വിന്യസിക്കും. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ജില്ലകളില്‍ 24 x 7 പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് നടപ്പിലാക്കും. സാമൂഹിക മാധ്യമങ്ങളെ കര്‍ശനമായി നിരീക്ഷിക്കും. വിദ്വേഷ പ്രസംഗങ്ങള്‍ അനുവദിക്കില്ല. വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ പണമിടപാടുകളടക്കം എല്ലാ പണമിടപാടുകളും നിരീക്ഷിക്കും.വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. കുട്ടികളെ പ്രചാരണത്തിന് അനുവദിക്കില്ല. ചട്ടലംഘനത്തിന് കനത്ത ശിക്ഷ ആയിരിക്കും ഉണ്ടാവുക. താരപ്രചാരകര്‍ പരിധി വിടരുത്. വിട്ടാല്‍ ശിക്ഷ താക്കീതില്‍ മാത്രം ഒതുക്കില്ല.. 2100 നിരീക്ഷകരെ തിരഞ്ഞെടുപ്പ് കമ്മഷന്‍ നിയോഗിക്കും. 26 നിയമസഭാസീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ്.