പെട്രോള്‍ ഡീസല്‍ വില രണ്ടു രൂപ കുറച്ചു

Print Friendly, PDF & Email

തിരഞ്ഞെടുപ്പു കാലത്ത് ഇന്ധനവില കുറക്കു എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ശൈലിക്ക് ഇത്തവണയും മാറ്റമൊന്നുമില്ല. ഞായറാഴ്ചയോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചരിക്ക് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പ്രതിപക്ഷം രാജ്യത്തെ വിലക്കയറ്റത്തെ തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകും.