സിദ്ധാര്‍ത്ഥന്‍റെ ആത്മഹത്യ. ഒരാൾ കൂടി കീഴടങ്ങി. കൂടുതല്‍‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ നടപടി.

Print Friendly, PDF & Email

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിലെ സംഘം മര്‍ദ്ദിച്ചു കൊന്ന കേസില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ നടപടി. കേസിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കൂടുതൽ വിദ്യാര്‍ത്ഥികൾക്കെതിരെ കോളേജ് ആന്റി റാഗിംഗ് കമ്മറ്റി നടപടിയെടുത്തു. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് കോളേജിൽ വിലക്കി. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനോ പരീക്ഷ എഴുതുവാനോ ആകില്ല. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.

ഹോസ്റ്റലിൽ അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാം. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
സിദ്ധാര്‍ത്ഥനെ എസ്എഫ്ഐ കോളേജ്യൂണിയന്‍ ഭാരവാഹികളടക്കമുള്ള പ്രവര്‍ത്തകര്‍ കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റത്ത് വെച്ചും, കോളേജ് ഹോസ്റ്റലിൽ വെച്ചും, ഹോസ്റ്റലിന് സമീപത്തെ കുന്നിൽ വെച്ചു, ഡോര്‍മെറ്ററിക്ക് അകത്ത് വെച്ചും മര്‍ദ്ദിച്ചുവെന്നാണ് വിവരം. ഇതിനെല്ലാം പുറമെ ഹോസ്റ്റൽ മുറിയിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ വിളിച്ച് മർദനം ‘ഡെമോ’ പോലെ കാണിച്ചു കൊടുത്തുവെന്നും വിവരമുണ്ട്. പോസ്റ്റോമോര്‍ട്ടത്തില്‍ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്.

സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഏതാണ്ട് 15ഓളം വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ ഹോസ്റ്റൽ നടുമുറ്റത്ത് വച്ച് നടത്തിയ ആൾക്കൂട്ട വിചാരണയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 18 എസ് എഫ്ഐ പ്രവര്‍ത്തകരാണ് പ്രതിപട്ടികയിലുള്ളത്.

കേസിൽ പ്രതിയായ ഒരാൾ കൂടി വെള്ളിയാഴ്ച കീഴടങ്ങി. മലപ്പുറം സ്വദേശിയായ ഇയാൾ കൽപ്പറ്റ കോടതിയിലാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം 11 ആയി. കസ്റ്റഡിയിലുണ്ടായിരുന്ന എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, യൂണിയൻ അം​ഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റും വെള്ളിയാഴ്ച രേഖപ്പെടുത്തി. കേസിൽ നേരത്തെ ഏഴുപേർ അറസ്റ്റിലായിരുന്നു. ബാക്കിയുള്ള ഏഴുപേരെ പിടികൂടാൻ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. കൽപ്പറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സിദ്ധാർഥന്റെ മരണത്തിനുപിന്നാലെ കോളേജിലെ ഒരു വിദ്യാർഥിനി സിദ്ധാർഥിനെതിരെ പരാതി നൽകിയതും ഏറെ ദുരൂഹമാണ്. സിദ്ധാർഥൻ മരിച്ച ദിവസമായ 18-നാണ് പെൺകുട്ടി കോളേജ് അധികൃതർക്ക് പരാതി നൽകിയത്. എന്നാൽ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി കഴിഞ്ഞദിവസം പറഞ്ഞത് ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലായെന്നാണ്. ഇത്തരത്തിലൊരു പരാതി കിട്ടിയിട്ടുണ്ടെങ്കിൽ കോളേജ് അധികൃതർ എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ലെയെന്നതാണ് ഉയരുന്ന ചോദ്യം. പ്രതികളുമായി കോളേജ് അധികൃതരുടെ ഒത്തുകളിയുടെ സൂചനയായി ഇത് മാറുന്നു.

വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജിൽവെച്ച് സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദിച്ചെന്നും ആരോപിക്കപ്പെടുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഈ ആരോപണങ്ങൾ സാധൂകരിക്കുന്നതായിരുന്നു. ദേഹമാസകലം ബെൽറ്റ് കൊണ്ടടിച്ചതിന്റേയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ടതായും മൃതദേഹപരിശോധനയിൽ കണ്ടെത്തി. മഞ്ഞദ്രാവകത്തിന്‍റെ സാന്നിദ്ധ്യം മാത്രം ആമാശയത്തില്‍ കണ്ടെത്തിയത് മൂന്നു ദിവസത്തിലേറെ നാള്‍ ഒരു ഭക്ഷണവും കഴിച്ചിരുന്നില്ല എന്നതിന്‍റെ തെളിവായി മാറുകയാണ്.