പ്രേംരാജ് കെ കെ തന്റെ അഞ്ചാമത്തെ ചെറുകഥ സമാഹാരം പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു

Print Friendly, PDF & Email

ബാംഗ്ലൂർ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ എഴുത്തുകാരൻ പ്രേംരാജ് കെ കെ തന്റെ അഞ്ചാമത്തെ ചെറുകഥ സമാഹാരം പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളെപോലെ “കിളികൾ പോകുന്നയിടം എന്ന ചെറുകഥാസമാഹാരവും സ്വയം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ് പ്രേംരാജ് കെ കെ .

മുൻപ് പറഞ്ഞ കഥകളിൽ നിന്നും വളരെ വ്യത്യസ്തമായ പ്രമേയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ചെറുകഥാ സമാഹാരം അവതരിപ്പിക്കുന്നത്. മനുഷ്യന്റെ മനോവികാരങ്ങൾ വിവിധ തലങ്ങളിലൂടെയും വിവിധ സന്ദർഭങ്ങളിലൂടെയും നമുക്ക് കാട്ടിത്തരുമ്പോൾ സ്നേഹം സഹാനുഭൂതി എന്നീ മനുഷ്യ നന്മകൾ ഒരു തീനാളം പോലെ ജ്വലിക്കുന്നത് ഈ ചെറുകഥാ സമാഹാരത്തിൽ വായനക്കാർക്ക് അനുഭവിച്ചറിയാൻ കഴിയും എന്നതാണ് ഇതിന്റെ ചാരുത.

എഴുത്തുകാരനും പത്രപ്രവർത്തകനും പരിഭാഷകനുമായ എസ് സലിം കുമാറാണ് ഇതിന് അവതാരിക എഴുതിയിരിക്കുന്നത്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു :
“ലളിതമായ ശൈലിയിൽ മികച്ച വായനാനുഭവം പകരുന്നതാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. ആശയ പരമായും രചനാപരമായും കഥകൾ മുന്നോട്ട് വയ്ക്കുന്ന ആസ്വാദനതലം വായനക്കാരെ ചിന്താപരമായി ഏറെ മുന്നോട്ട് നയിക്കും. മലയാള കഥയുടെ പുതിയൊരു മുഖം പ്രേംരാജ് കെ കെ യുടെ കഥകൾ അനാവരണം ചെയ്യുന്നു. നഗരത്തിലായാലും ഗ്രാമത്തിലായാലും ജീവിതം അതിന്റെ സർഗ്ഗശേഷികൊണ്ടു നിലനിൽക്കുകയും പ്രതിസന്ധികളെ മറികടക്കുകയും ചെയ്യും. അത്തരം മറികടക്കലുകൾക്കുള്ള ശേഷിയാണ് മൗലികമായി കഥപറയുമ്പോൾ വ്യക്തമാവുന്നത്. കഥ അതിന്റെ നിയോഗം നിർവഹിക്കുന്നത് ഇതുപോലെയുള്ള രചനകളിലൂടെയാണ്. കഥകളുടെ നിലയ്ക്കാത്ത സ്രോതസുള്ള ഒരു മനസ്സ് ഈ കഥാകാരനുണ്ടെന്നു തീർച്ചയാണ്. മലയാള കഥാലോകത്ത് ഡോ. പ്രേംരാജ് കെ കെ നില ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. “

പതിനഞ്ച് ചെറുകഥകൾ അടങ്ങുന്ന “കിളികൾ പറന്നുപോകുന്നയിടം ” എന്ന സമാഹാരം മാർച്ച് 16 ന് ബാംഗളൂരിൽ, മത്തിക്കരയിലെ കോൺസ്‌മോപൊളിറ്റൻ ക്ലബ് വെച്ചാണ് പ്രകാശനം. സമയം ഉച്ചതിരിഞ്ഞ് 3 മണി

Pravasabhumi Facebook

SuperWebTricks Loading...