ജാർഖണ്ഡിലെ നാടകീയ നീക്കങ്ങള്‍ക്ക് സമാപനം. ചംപായി സോറിനെ ക്ഷണിച്ച് ഗവര്‍ണര്‍.
24 മണിക്കൂറിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് സമാപനം. ചംപായി സോറിനെ ജാർഖണ്ഡിൽ സർക്കാരുണ്ടാക്കാനായി ക്ഷണിച്ച് ഗവര്‍ണര്‍. ഇന്നലെ രാത്രി 11 ഓടെയാണ് സര്‍ക്കാരുണ്ടാക്കാനുള്ള ഗവര്‍ണറുടെ ക്ഷണം. സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെന്നറിയിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഗവര്‍ണറുടെ ക്ഷണമുണ്ടാകുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കാൻ വൈകുന്നതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ താമരയെ ഭയന്ന് രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി 43 എംഎൽഎമാര്‍ ഹൈദരാബാദിലേക്ക് പുറപ്പെടുന്നതിനായി റാഞ്ചി വിമാനത്താവളത്തില്‍ എത്തിയെങ്കിലും പോകാനായില്ല. കാാവശ്ത മോശമായതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന ഔദ്യോഗിക വിശീകരണം വന്നെങ്കിലും പലരും കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലാണ് അതിന്‍റെ പിന്നില്‍ കണ്ടത്. എംഎംഎല്‍എമാരെ ബിജെപി റഞ്ചാതിരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് ഹൈദരാബാദിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നത്. അവസാനം 11മണിയോടെ സര്‍ക്കാരുണ്ടാക്കാനുള്ള ഗവര്‍ണറുടെ ക്ഷണം ലഭിച്ചതോടെയാണ് റാഞ്ചിയിലെ രാഷ്ട്രീയ താപം കുറഞ്ഞത്. ഇഡി അറസ്റ്റിലായ ഹേമന്ത് സോറൻ രാജിവച്ചതിന് പിന്നാലൊണ് മുതിർന്ന ജെഎംഎം നേതാവായ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കാൻ മഹാസഖ്യം തീരുമാനിച്ചത്. ചംപായ് സോറന്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റേക്കും.

