ശ്രേഷ്ഠ ഭാഷയെ മറക്കുന്ന ഭരണവർഗ്ഗവും… മരിക്കുന്ന മലയാളവും

Print Friendly, PDF & Email

ശ്രേഷ്ഠ ഭാഷയായ മലയാളത്തെ നമ്മുടെ ഭരണ വർഗ്ഗം മറക്കുന്നുവോ ? മുൻ കാലങ്ങളിൽ ആദ്യത്തെ രണ്ടു പരീക്ഷകൾ മലയാളവും മലയാളം ഉപഭാഷയുമായിരുന്നു. പരീക്ഷയുടെ പിരിമുറുക്കം കുറച്ച് കുട്ടിയ്ക്ക് ആത്മവിശ്വാസം നൽകുക എന്നതൊക്കെയായിരുന്നു അതിന്റെ മന:ശാസ്ത്രം.

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന് പറയുന്ന മാതിരി ആണ് മലയാള ഭാഷയ്ക്ക് നമ്മുടെ ഭരണകർത്താക്കൾ നൽകുന്ന പ്രാധാന്യം. ഇന്ന് പൊതുസമൂഹം മലയാളത്തെ തഴയുന്നു എങ്കില്‍ അതില്‍ മുഖ്യ ഉത്തരവാദിത്തം മാറി മാറി വരുന്ന ഗവണ്മെന്‍റുകള്‍ക്കുണ്ട് എന്ന് വ്യക്തമാക്കുന്ന ചില സത്യങ്ങളാണ് കേരളത്തിലെ സ്കൂളുകളിലെ അർധവാർഷിക പരീക്ഷയുടെ ടൈംടേബിൾ വന്നപ്പോൾ മനസിലാകുന്നത്.

മുൻ കാലങ്ങളിൽ ആദ്യത്തെ രണ്ടു പരീക്ഷകൾ മലയാളവും മലയാളം ഉപഭാഷയുമായിരുന്നു. പരീക്ഷയുടെ പിരിമുറുക്കം കുറച്ച് കുട്ടിയ്ക്ക് ആത്മവിശ്വാസം നൽകുക എന്നതൊക്കെയായിരുന്നു അതിന്റെ മന:ശാസ്ത്രം. പിന്നെപ്പിന്നെ മലയാളം പിന്നോട്ടു പോയി. ആദ്യം ഇംഗ്ലീഷ് ഭാഷാപരീക്ഷണം. നല്ലത് എന്ന് ചില ബുദ്ധിജീവികൾ ? തീരുമാനിച്ചു….അത് നമ്മുടെ കുഞ്ഞുങ്ങളുടെ മേൽ ഒരു ദയയും കൂടാതെ അടിച്ചേൽപ്പിച്ചു.
എന്നാൽ ഇത്തവണത്തെ ടൈം ടേബിൾ വന്നപ്പോൾ എട്ടാം ക്ലാസ് മലയാളം 3, 4 സ്ഥാനത്ത്. പത്താം ക്ലാസ് 7, 8 സ്ഥാനങ്ങളിൽ. ഒൻപതാം ക്ലാസ് മലയാളം ഏഴാം സ്ഥാനത്ത്. മലയാളം II പത്താം സ്ഥാനത്ത് ഏറ്റവും അവസാനം. ആശ്വാസമുണ്ട്…. അതിനപ്പുറത്ത് ഇനി സ്ഥാനമില്ലല്ലോ… അതിനേക്കാൾ വലിയ തമാശ പഠിപ്പിക്കാൻ ആളില്ലാത്ത ഒൻപതാം ക്ലാസിന്റെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ രണ്ടാം സ്ഥാനത്ത്…! എത്ര ഭയാനകമായ മാറ്റമാണ് നമ്മുടെ മലയാള ഭാഷയെ സ്നേഹിക്കുന്ന , പരിഭോഷിപ്പിക്കേണ്ട ഭരണ വർഗ്ഗം വരുത്തിക്കൊണ്ടിരിക്കുന്നതു.
ഈ ടൈംടേബിൾ തയ്യാറാക്കിയ പുംഗവൻമാർ അതിന്റെ മന:ശാസ്ത്രം കൂടെ ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു. ഭാഷയെ സ്നേഹിച്ച് ഒരു മൂലയ്ക്കാക്കിയതിന് ഇവർക്ക് കാലം മാപ്പു കൊടുക്കില്ല ?

കടപ്പാട് : നന്മ – മലയാളം അധ്യാപക കൂട്ടായ്മ – മലപ്പുറം

കാണുക, മലയാള ഭാഷയെ രസകരമായി നമ്മളിലേക്ക് സന്നിവേശിപ്പിക്കുന്ന കെ സുദർശൻ (സ്പെഷ്യൽ സെക്രട്ടറി കേരള ഗവൺമെന്റ്)

Below Video courtesy : DC Books

Leave a Reply