ജീവിത ശൈലി രോഗങ്ങളെ പറ്റി ബോധവത്കരണം അനിവാര്യം – ഡോ. എം.വി.പ്രസാദ്

Print Friendly, PDF & Email

ഒറ്റപ്പാലം: താളം തെറ്റിയതും അനാവശ്യവും ആയ ഭക്ഷണം വ്യായാമം ഇല്ലായ്മ തുടങ്ങിയവ കേരളജനതയെ ചെറുപ്രായത്തിൽ തന്നെ അനാരോഗ്യത്തി ലേക്ക് നയിക്കുന്നതായും ഇതിനെ ഫലപ്രദമായി പ്രതിരോധിക്കൂന്നതിന് ആവശ്യമായ ആശയങ്ങളും നടപടികളും ഓരോ വീട്ടിലും എ ത്തിക്കേണ്ടത് അനിവാര്യമാണെന്നും പ്രശസ്ത ജീവിത ശൈലി രോഗവിദഗ്ധൻ ഡോ. എം.വി.പ്രസാദ് പറഞ്ഞു. ഒറ്റപ്പാലം വരിക്കാശ്ശേരി മന റോഡിൽ കിള്ളി ക്കവിന് സമീപം പ്രവർത്തനം ആരംഭിച്ച സൃഷ്ടി വേൽനസ് ഹബിൻ്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ ശില്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തു കയായിരുന്നു അദ്ദേഹം. പ്രദേശത്തെ ജനങ്ങളുടെ സമഗ്ര ആരോഗ്യത്തിനായി നല്ല ഭക്ഷണം ,ചിട്ടപ്പെടുത്തിയ വ്യായാമം തുടങ്ങിയവയുടെ പ്രാധാന്യം എല്ല വീടുകളിലും എത്തിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

കിള്ളിക്കാവു ക്ഷേത്രം കേന്ദ്രീകരിച്ച് എന്നും രാവിലെ ഒരു മണിക്കൂർ വ്യായാമം നടത്തുന്നതിനും നല്ല ഭക്ഷണം ശിലമാക്കുന്നതിനും സൃഷ്ടി വേൽനെസ് ഹബ് നേതൃ ത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ആരോ ഗ്യ സംബന്ധമായ ക്ലാസുകളും വ്യായാമവും ഇവിടെ തുടർച്ചയായി ഉണ്ടായിരിക്കും. കിള്ളിക്കാവിനു സമീപം ദേവീകൃപ മന്ദിരത്തിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം എം.കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

ഇതോടനുബന്ധിച്ച് കിള്ളിക്കാവ് ക്ഷേത്ര ഊട്ടുപുരയിൽ നടന്ന ചടങ്ങിൽ തൊടുപുഴ മനോജ് പദ്മനാഭൻ, സ്വരൂ പ് സിംഗ് ,സരീഷ്, എൻ.കൃഷ്ണൻകുട്ടി നായർ, വടക്കൂട്ട് ഹരിദാസ്, രവി പനഞ്ചിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. നിഷ രാജ്, പ്രവീന് കുമാർ, രമേഷ് ബാബു, ശിവൻ എന്നിവരാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.വിശ്വംഭരൻ സ്വാഗതവും സൃഷ്ടി വെൽനസ് ഹബ് കോ ഓർ ഡി നേറ്റർ നിഷ രാജ് നന്ദിയും പറഞ്ഞു .

ജീവിത ശൈലി രോഗങ്ങളിൽ നിന്ന് വിമുക്തി നൽകുന്ന ആരോഗ്യ പദ്ധതി കളാണ് സൃഷ്ടി വേൽനെസ് ഹബ് വീടുകൾതോറും നടപ്പാക്കുന്നത്. പുത്തൻ ജീവിത ശൈലിയും, മാറിയ ഭക്ഷണ രീതിയും സമ്മാനിച്ച പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയവയ്ക്ക് ലളിതമായ വ്യായാമത്തിലൂടെയും, ചിട്ടയായ ഭക്ഷണത്തിലൂടെയും പരിഹാരം നൽകുകയാണ് മറ്റൊരു ലക്ഷ്യം. രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവും അവയെ നേരിടാനുള്ള മാർഗവും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനായുള്ള ക്ലാസുകളും ആശയ പ്രചാരണവും സ്ഥാപനത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഓൺലൈനിലും ഈ കേന്ദ്രത്തിൻ്റെ സേവനങ്ങൾ ലഭ്യമാണ്. ഇവിടെയെത്തി രോഗപരിഹാരം തേടുന്നവർക്ക് താമസസൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ -8310104195

Advt. feature

Pravasabhumi Facebook

SuperWebTricks Loading...