4 വയസ്സുള്ള മകനെ കൊലപ്പെടുത്തിയതിന് ബെംഗളൂരുവിലെ എഐ സ്റ്റാർട്ടപ്പ് കമ്പനി വനിതാ സിഇഒ അറസ്റ്റിൽ.

Print Friendly, PDF & Email

ഗോവയിൽ വച്ച് തന്റെ 4 വയസ്സുള്ള മകനെ കൊലപ്പെടുത്തിയതിന് ബെംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പിന്റെ വനിതാ സിഇഒ അറസ്റ്റിൽ. ബെംഗളൂരു ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്‌ഫുൾ എഐ ലാബിന്റെ സിഇഒ സുചന സേത്ത് (39)നെ ആണ് ചിത്രദുര്‍ഗ്ഗ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കർണാടകയിലെ ചിത്രദുർഗയിൽ മകന്റെ മൃതദേഹവുമായി ഇവരെ അറസ്റ്റ് ചെയ്തത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) വിശ്വേഷ് കാർപെ പറയുന്നതനുസരിച്ച്, ജനുവരി 7 ന് രാവിലെ സുചന സേത്ത് തന്റെ മകനോടൊപ്പം ഗോവയിലെ കാൻഡോലിമിലെ ഒരു സർവീസ് അപ്പാർട്ട്‌മെന്റിൽ ചെക്ക് ഇൻ ചെയ്‌തു. അടുത്ത ദിവസം ടാക്സിയിൽ ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. മകനെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി ക്യാബിൽ യാത്ര ചെയ്യുകയായിരുന്നു യുവതി എന്ന് പോലീസ് പറഞ്ഞു.

ഗോവയിലെ കണ്ടോലിമിലെ അപ്പാർട്ട്‌മെന്റിൽ വെച്ചാണ് സുചന സേത്ത് മകനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച (ജനുവരി 6) സുചന സേത്ത് കാൻഡലിമിലെ സോൾ ബനിയൻ ഗ്രാൻഡെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തതായും പിറ്റേന്ന് രാവിലെ ചെക്ക് ഔട്ട് ചെയ്‌തു. ബെംഗളൂരുവിലേക്ക് കാബ് ബുക്ക് ചെയ്യാൻ യുവതി ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഹോട്ടൽ ജീവനക്കാർ യുവതിയോട് ക്യാബിൽ പോകുന്നതിന് പകരം വിമാനത്തിൽ പോകണമെന്ന് അഭ്യർത്ഥിച്ചു, അത് യുവതി നിഷേധിക്കുകയും ക്യാബിൽ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഹോട്ടൽ ജീവനക്കാർ യുവതിക്ക് കാബ് ബുക്ക് ചെയ്തു. അവർ ഹോട്ടലിൽ നിന്ന് പുറപ്പെടുന്ന സമയത്ത് കുട്ടി ഒപ്പമില്ലായിരുന്നുവെന്ന് സംശയം തോന്നി.

ഹൗസ് കീപ്പിംഗ് ജീവനക്കാർ അപ്പാർട്ട്‌മെന്റ് വൃത്തിയാക്കാൻ പോയി രക്തക്കറ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അവർ പോലീസിൽ വിവരമറിയിച്ചു, തുടർന്ന് പോലീസ് കാബ് ഡ്രൈവറെ ഫോണിൽ വിളിച്ച് ഫോൺ സുചനയ്ക്ക് നൽകാൻ ആവശ്യപ്പെട്ടു. പോലീസ് അവളോട് മകനെക്കുറിച്ച് അന്വേഷിച്ചപ്പോൾ, അവൻ അവന്റെ സുഹൃത്തുക്കളോടൊപ്പം പോയിട്ടുണ്ടെന്നും പോലീസിന് വിലാസവും നൽകി എന്നായിരുന്നു മറുപടി. വിലാസം വ്യാജമാണെന്ന് തെളിഞ്ഞു. സുചനയുടെ മുറിക്കുള്ളിൽ രക്തക്കറയും ഹോട്ടൽ ജീവനക്കാർ കണ്ടെത്തി.

അവളെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പോലീസ് ക്യാബ് ഡ്രൈവറോട് ആവശ്യപ്പെട്ടു. യുവതിക്ക് ഒന്നും മനസ്സിലാകാതിരിക്കാൻ പോലീസും ക്യാബ് ഡ്രൈവറും കൊങ്കണിയിൽ ആയിരുന്നു സംസാരിച്ചത്. ക്യാബ് ഡ്രൈവർ ചിത്രഗുഡ പോലീസ് സ്റ്റേഷനിലേക്ക് ക്യാബ് കൊണ്ടുപോയി, അവിടെ യുവതിയെ അറസ്റ്റ് ചെയ്യുകയും ബാഗിനുള്ളിൽ മകന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ സുചന സേത്ത് പശ്ചിമ ബംഗാൾ സ്വദേശിയാണെന്നാണ് പോലീസ് പറയുന്നത്. അവൾ ഒരു മലയാളിയെ വിവാഹം കഴിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും യുവതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടിതിയില്‍ ഹാജരാക്കിയ പ്രതിയെ 13 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Pravasabhumi Facebook

SuperWebTricks Loading...