പ്രേംരാജ് കെ കെ യ്ക്ക് യു എ ഖാദർ സ്മാരക പുരസ്‌കാരം
ഭാഷാശ്രീ സാംസ്കാരിക മാസിക സംഘടിപ്പിച്ച യു എ ഖാദർ അനുസ്മരണചടങ്ങിൽ ഡോ. പ്രേംരാജ് കെ കെ യ്ക്ക് പുരസ്‌കാര സമർപ്പണം നടക്കുകയുണ്ടായി. ബാംഗളൂരിലെ അറിയപ്പെടുന്ന എഴുത്തുകാരനായ പ്രേംരാജ് കെ കെയുടെ “ട്യൂലിപ് പുഷ്പങ്ങളുടെ പാടം” എന്ന ചെറുകഥ സമാഹാരത്തിനാണ് യു എ ഖാദർ സ്മാരക
പുരസ്‌കാരത്തിന് അർഹമായത്. മലയാളത്തിന്റെ പ്രിയ കഥാകാരൻ യു കെ കുമാരൻ പുരസ്കാരവും പ്രദീപ് കുമാർ കാവുന്തറ പ്രശംസാപത്രവും നൽകി. പതിനഞ്ചു ചെറുകഥകൾ അടങ്ങുന്ന ഈ ചെറുകഥാ സമാഹാരം ഇതിനകം തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരം, സംസ്‌കാർ ഭാരതിയുടെ “വാല്മീകി കീർത്തി പുരസ്കാർ” എന്നിങ്ങനെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ചില നിറങ്ങൾ, മാനം നിറയെ വർണങ്ങൾ, കായവും ഏഴിലം പാലയും എന്നിവ പ്രേംരാജ് കെ കെ യുടെ മറ്റു പുസ്തകങ്ങളാണ്.