വനിതാ എഴുത്തുകാരുടെ കൃതികള്‍ക്ക് അന്താരാഷ്ട്ര പുരസ്കാരവുമായി ‘സപര്യ’.

Print Friendly, PDF & Email

അടുത്ത വർഷം മാർച്ചിൽ നടക്കുന്ന അന്തർദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി  വനിതാ എഴുത്തുകാർക്ക് മാത്രമായി പ്രായനിബന്ധന ഇല്ലാതെ ചെറുകഥ , കവിത , നോവൽ പുരസ്‌കാരം സപര്യ നൽകുന്നു. അതിലേക്കായി ലോകത്തുള്ള ഏത് മലയാളി വനിത എഴുത്തുകാർക്കോ പ്രസാധകർക്കോ പുസ്തകങ്ങൾ അയക്കാം. 2024 ജനുവരി 30 നു മുമ്പായി പുസ്തകങ്ങൾ അയക്കേണ്ടതാണ്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാർ ആയിരിക്കും വിധി നിർണ്ണയുന്നത്. കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും ആയിരം രൂപയുടെ പുസ്തകങ്ങളുമാണ് പുരസ്കാരം
അവാർഡ് ദാനം മാർച്ച് മാസം ബാംഗ്ലൂരിൽ വെച്ച് നടക്കും.

നിബന്ധനകൾ
* 2023 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടു കോപ്പികൾ അയക്കുക
* ഒരാൾ ഒരു കൃതി മാത്രമേ അയക്കുവാൻ പാടുള്ളൂ.
* പ്രായനിബന്ധന ഇല്ല
* ലോകത്തുള്ള ഏത് മലയാളി സ്ത്രീയ്ക്കും പങ്കെടുക്കാം
* അച്ചടിച്ച പുസ്തകങ്ങൾ മാത്രമേ അയക്കാൻ പാടുള്ളൂ
* പുസ്തകം ലഭിക്കേണ്ട അവസാന തീയതി 2024 ജനുവരി 30
* അവാർഡ് പ്രഖ്യാപനം 2024 ഫെബ്രുവരി 15

കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ടുന്ന നമ്പർ : 9886910278 / 99005 16653 / saparyakarnataka.blr@gmail.com

സപര്യ കർണാടക ഘടകം  ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്  രവീന്ദ്രനാഥ് , ജനറൽ സെക്രട്ടറി ഡോ. പ്രേംരാജ് കെ കെ , മുഖ്യ രക്ഷാധികാരി രവീന്ദ്രൻ അയ്യപ്പൻ ,  ട്രഷറർ അനൂപ്  ചന്ദ്രൻ, വൈസ് പ്രസിഡണ്ട് ഗീത ശശികുമാർ , ഉപദേശക സമിതിയിൽ  സജി രാഘവ്, ജീവൻ രാജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു . സപര്യ കേരള ഘടകം മുഖ്യ രക്ഷാധികാരി സുകുമാരൻ പെരിയച്ചൂർ, വൈസ് പ്രസിഡണ്ട് കുഞ്ഞപ്പൻ തൃക്കരിപ്പൂർ, ജനറൽസെക്രട്ടറി ആനന്ദ കൃഷ്ണൻ എടച്ചേരി  എന്നിവർ പങ്കെടുത്തു.

Pravasabhumi Facebook

SuperWebTricks Loading...