കൊവിഡ് രോഗികൾ കൂടുന്നു – ജാഗ്രത വേണമെന്ന് കേന്ദ്രം.

Print Friendly, PDF & Email

കൊവിഡ് രോഗികൾ കൂടുന്നു; ജാഗ്രത വേണമെന്ന് കേന്ദ്രം;

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടെന്നും ജാഗ്രത വേണമെന്നും കേന്ദ്രം. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. ഇന്നലെ മാത്രം 227 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 258 കേസുകളാണ്. ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 1749 ആണ്.
അതുകൊണ്ടുതന്നെ ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും രോഗവ്യാപനം തടയാൻ മാസ്ക് ധരിക്കുന്നത് സഹായിക്കുമെന്ന് ആരോഗ്യകേന്ദ്രം പറയുന്നു.
അതിവേഗം പടരുന്ന കൊവിഡിന്‍റെ ജെ എൻ വൺ വകഭേദം ഒരു ആശങ്കതന്നെയാണെന്നും ഓർമ്മപ്പെടുത്തുന്നു. ജില്ലാതലത്തിൽ രോഗലക്ഷണങ്ങൾ നിരീക്ഷിക്കണമെന്നും പുതുക്കിയ ആരോഗ്യ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിലെ 89.38 ശതമാനം കൊവിഡ് കേസുകളും നിലവില്‍ കേരളത്തിലാണ് എന്നത് ആശക തന്നെയാണ്. .

Pravasabhumi Facebook

SuperWebTricks Loading...