തായ് ലാന്‍ഡും മലേഷ്യയും സന്ദര്‍ശിക്കുന്നതിന് ഇനിമുതല്‍ വിസ വേണ്ട

Print Friendly, PDF & Email

തായ് ലാന്ഡിനു പുറമേ മലേഷ്യ കൂടി വിസ കൂടാതെ ഇന്ത്യക്കാരെ അവരുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നയാത്രാ പ്രേമികൾക്ക് ഒരു സന്തോഷവാര്‍ത്ത!. ഒരു നിശ്ചിത സമയത്തേക്ക് ഇന്ത്യക്കാർക്ക് അവരുടെ രാജ്യത്തേക്ക് വിസ രഹിത പ്രവേശനം നൽകുന്ന പട്ടികയിൽ മറ്റൊരു രാജ്യം കൂടി. തായ്ലാന്‍ഡിനു പുറമേ മലേഷ്യ കൂടി വിസ കൂടാതെ ഇന്ത്യക്കാരെ അവരുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തുകയാമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ആണ് ചൈനീസ്, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് രാജ്യത്തെ വിസ സൗജന്യമാക്കിയതായ് പ്രഖ്യാപിച്ചത്. ഈ നയമാറ്റം ഇന്നു ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ നയം 2024 മെയ് 10 വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും. നവംബർ 10 ന് തായ്‌ലൻഡ്, ഇന്ത്യൻ പൗരന്മാർക്കുള്ള വിസ നിബന്ധനകൾ നീക്കം ചെയ്യുകയും വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ താമസം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ഇന്ത്യാ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, വിസയില്ലാതെ ഇന്ത്യക്കാരെ സന്ദർശിക്കാൻ അനുവദിക്കുന്ന രാജ്യങ്ങൾ ഇവയാണ്:

  1. ബാർബഡോസ്
  2. ഭൂട്ടാൻ
    3.ഡൊമിനിക്കൻ റിപ്പബ്ലിക്
  3. ഫിജി
  4. ഹെയ്തി
  5. ഹോങ്കോംഗ് SAR
  6. കസാക്കിസ്ഥാൻ
  7. മാലിദ്വീപ്
  8. നേപ്പാൾ
  9. നിയു ദ്വീപ്
  10. ഖത്തർ
  11. സാന്റ് വിൻസെന്റും ഗ്രനേഡൈൻസും
  12. സെനഗൽ
  13. ശ്രീലങ്ക
  14. സെന്റ് ലൂസിയ
  15. കുക്ക് ദ്വീപുകൾ
  16. തായ്ലാന്‍ഡ്