തിക്കുറിശ്ശി ഫൗണ്ടേഷന്റെ 16 -)മത് സാഹിത്യ പുരസ്‌കാരത്തിന് എഴുത്തുകാരൻ പ്രേംരാജ് കെ കെ അർഹനായി.
മലയത്തിന്റെ മഹാ നടനായ തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണാർത്ഥം 1995 ഇൽ രൂപം കൊണ്ട തിക്കുറിശ്ശി ഫൗണ്ടേഷന്റെ 16 -)മത് സാഹിത്യ പുരസ്‌കാരത്തിന് ബംഗളൂരിലെ മലയാളി എഴുത്തുകാരൻ പ്രേംരാജ് കെ കെ അർഹനായി. പ്രേംരാജ് കെ കെയുടെ “ട്യൂലിപ് പുഷ്പങ്ങളുടെ പാടം” എന്ന ചെറുകഥാ സമാഹാരത്തിനാണ് ഇക്കുറി ചെറുകഥ വിഭാഗത്തിൽ പുരസ്‌കാരം നേടിയത്. ഉദ്വേഗവും നിഗൂഢതയും നിറഞ്ഞ 15 ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്.
ഇതിനു മുമ്പ് “മാനം നിറയെ വർണ്ണങ്ങൾ ” എന്ന ചെറുകഥാ സമാഹാരത്തിന് അക്ബർ കക്കട്ടിൽ പുരസ്‌കാരം നേടുകയുണ്ടായി. എഴുത്തിന്റെ വഴികളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഹാർവാർഡ് ബുക്ക് ഓഫ് റെക്കോർഡ്ഡ്സ് എന്നിങ്ങളെ റെക്കോർഡുകൾക്ക് ഉടമയാണ് ഡോ. പ്രേംരാജ് കെ കെ