“ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ്”: മലയാള ചലച്ചിത്രമേഖലയിലേക്ക് പുതിയ നിർമാണ- വിതരണ കമ്പനി

Print Friendly, PDF & Email

പുത്തൻ വിദേശ മാർക്കറ്റുകൾ തുറന്നു കൊണ്ട് മലയാള സിനിമാ വ്യവസായം മുന്നേറുന്ന കാലമാണിത്. മലയാള സിനിമകൾ കേരളത്തിലും ഗൾഫിലും വിതരണം ചെയ്യുന്നത് വർഷങ്ങളായി പല പ്രമുഖ കമ്പനികളാണെങ്കിലും, ഈ അടുത്തകാലത്തായി യുവ സംരംഭകരും സിനിമകൾ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. അത്തരത്തിലൊരു പുത്തൻ ഡിസ്‌ട്രിബ്യുഷൻ കമ്പനിയാണ് ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ്. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ് വഴി ഒരുപിടി മലയാള ചിത്രങ്ങൾ ഇപ്പോൾ റിലീസിന് തയ്യാറെടുത്തു കഴിഞ്ഞു. ആദ്യ ചിത്രം മേഘന രാജ്, ഷീലു എബ്രഹാം, സംവിധായകൻ രാജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജിൻലാൽ സംവിധാനം ചെയ്ത പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘ഹന്ന’യാണ്. ചിത്രം നവംബർ മാസത്തിൽ തീയേറ്ററുകളിൽ എത്തും.

അത് കൂടാതെ ആരോട് പറയാൻ ആര് കേൾക്കാൻ, മുറിവ് എന്നീ ചിത്രങ്ങളും പ്രേക്ഷകരുടെ മുന്നിലെത്തുന്നത് ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ് വഴിയാണ്. ഇതിനു പുറമേ നിരവധി ചിത്രങ്ങൾ ഇവർ മലയാളത്തിൽ നിന്ന് ഗൾഫിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് മാർക്കറ്റായ ഗൾഫ് രാജ്യങ്ങളിലേക്ക് എല്ലാ മലയാള ചിത്രങ്ങൾക്കും എത്താനുള്ള വാതിൽ കൂടിയാണ് ഈ കമ്പനി തുറന്നിടുന്നത്. അത്കൊണ്ട് തന്നെ ഇത്തരമൊരു കമ്പനി വലിയ വിജയം വരിക്കേണ്ടത് മലയാള സിനിമയ്ക്കു തന്നെ ആവശ്യമായ കാര്യം കൂടിയാണ്. മികച്ച തുടക്കം നേടിയ ഈ പുത്തൻ സംരംഭം കൂടുതൽ ഉയരങ്ങളിലേക്ക് സഞ്ചരിക്കുമെന്നു തന്നെയാണ് മലയാള സിനിമയെ സ്നേഹിക്കുന്നവരുടേയും പ്രതീക്ഷ. കൂടുതൽ വിവരങ്ങൾക്ക് hyzinglobalventures@gmail.com എന്ന ഇമെയിൽ വഴിയോ www.hyzinglobalventures.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Pravasabhumi Facebook

SuperWebTricks Loading...