മൂത്രം ഒഴിച്ച സംഭവത്തിൽ കാലുകഴുകി പൂജ

Print Friendly, PDF & Email
ഒരു ജനതയുടെ മുഴുവൻ മാപ്പ്’● വനവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തിൽ കാലുകഴുകി പൂജ

പി.ബി ന്യൂസ്-ന്യൂഡൽഹി
ഭോപാൽ: മുഖത്ത് മൂത്രമൊഴിച്ച് അപമാനിച്ച വനവാസി യുവാവിന്റെ പാദപൂജകൾ ചെയ്ത് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ക്ഷണിച്ച് വരുത്തി, ദസ്മത റാവതിന്റെ കാൽ കഴുകി മാപ്പപേക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്റെ ഹൃദയം വേദനയാൽ വിങ്ങുകയാണ്, അങ്ങയുടെ വേദന ഞാനും ഏറ്റെടുക്കുന്നു. ഒരു ജനതയ്‌ക്ക് വേണ്ടി മുഴുവൻ ഞാൻ, മുഖ്യമന്ത്രി അങ്ങയോട് മാപ്പ് ചോദിക്കുന്നു-ചൗഹാൻ പറഞ്ഞു. ദൃശ്യങ്ങൾ കണ്ട ശേഷം താൻ അസ്വസ്ഥനായെന്നും വിഷയത്തിൽ ഒരുപാട് വേദന തോന്നിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മദ്ധ്യപ്രദേശിലെ സിധിയിൽ വനവാസി വിഭാഗത്തിൽപ്പെട്ട ദസ്മത റാവത്തിന്റെ മേലാണ് മൂത്രമെഴിച്ചത്. ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതോടെയാണ് കേസെടുത്ത് കുറ്റക്കാരനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ നിർദേശം നൽകിയത്. ഇതിന് പിന്നാലെ പ്രവേഷിനായി തെരച്ചിൽ വ്യാപകമാക്കി. രാത്രിയോടെ പ്രവേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 294,504 വകുപ്പ്, എസ് സി- എസ് ടി ആക്റ്റ് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ഇയാളുടെ വീട് മദ്ധ്യപ്രദേശ് സർക്കാർ ഇടിച്ച് നിരത്തിയിരുന്നു. അടുത്ത ദിവസമാണ് ഭോപാലിലെ വസതിയിൽ മുഖ്യമന്ത്രി വിളിച്ച് വരുത്തി കാൽ കഴുകിയത്.

Pravasabhumi Facebook

SuperWebTricks Loading...