ഡോ. പ്രേംരാജ് കെ കെ യൂടെ നോവൽ “കായാവും ഏഴിലംപാലയും ” പ്രകാശനം ചെയ്തു.
ബാംഗ്ലൂർ എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ യൂടെ നോവൽ “കായാവും ഏഴിലംപാലയും ” പ്രകാശനം ചെയ്തു. ബാംഗ്ലൂർ ഇന്ദിരാനഗറിലെ റോട്ടറി ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ കർണാടകത്തിലെ ആദ്യ വനിതാ ഐ പി എസ് ഓഫീസർ ആയ റിട്ട. ഡി ജി പി ഡോ. ജീജാ മാധവൻ ഹരിസിംഗ് നോവലിന്റെ ആദ്യ കോപ്പി അനൂപ് വാമനപുരത്തിന് നൽകി പ്രകാശനം ചെയ്തു.
എഴുത്തിന്റെ വഴികളിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും , ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഹാർവാർഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം കണ്ടെത്തിയ ഡോ. പ്രേംരാജ്ന്റെ ആദ്യ നോവവലാണ് കായാവും ഏഴിലംപാലയും. ഡോ. പ്രേംരാജ്നെ തേടി പല പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. മാനം നിറയെ വർണ്ണങ്ങൾ എന്ന ചെറുകഥാ സമാഹാരത്തിന് അക്ബർ കക്കട്ടിൽ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു
.
ചടങ്ങിൽ “ബാംഗ്ലൂർ നാദം ” മാസികയുടെ മാനേജിങ് എഡിറ്റർ അഡ്വ. സത്യൻ പുത്തൂർ, ചീഫ് എഡിറ്റർ എസ് സലിംകുമാർ, വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നായരണ പ്രസാദ്, കവയിത്രി രാമാ പ്രസന്ന പിഷാരടി, ഷൈനി അജിത് എന്നിവർ സന്നിഹിതരായിരുന്നു.
കായാവും ഏഴിലം പാലയും എന്ന നോവൽ വായനക്കാരെ ഷൈനി അജിത് ചയപ്പെടുത്തി. ഒരു ഗ്രാമത്തിലെ തനതായ ഭംഗിയും, അവർ അനുഷ്ഠിക്കുന്ന ആചാരങ്ങളും ഹൃദ്യമായി വിവരിക്കുന്ന നോവൽ ഉദ്വേഗം നിറഞ്ഞ കുറെ കഥാ സന്ദർഭങ്ങളിലൂടെ വായനക്കാരെ വായനയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോയി, നല്ലൊരു വായനാനുഭവം നൽകുമെന്നും ഷൈനി പറഞ്ഞു.