ബാംഗ്ളൂർ പ്രവാസിക്ക് “അക്ബർ കക്കട്ടിൽ പുരസ്‌കാരം”.
ബംഗളൂരിൽ പ്രവാസി ഡോ. പ്രേംരാജ് കെ കെയുടെ “മാനം നിറയെ വർണ്ണങ്ങൾ ” എന്ന ചെറുകഥാ സമാഹാരത്തിന് നിർമ്മാല്യം കലാ സാഹിത്യവേദിഏർപ്പെടുത്തിയ “അക്ബർ കക്കട്ടിൽ” പുരസ്‌കാരം. പതിമ്മൂന്നു ചെറുകഥകളടങ്ങിയ ഈ ചെറുകഥാ സമാഹാരം ബെംഗളൂരു മലയാളികൾക്കിടയിൽ ചർച്ചാവിഷയമായിരുന്നു. സമകാലിക ജീവിതത്തിന്റെ സവിശേഷമായ പ്രശ്ങ്ങളും ഗതികേടുകളും പരിഹാസ്യതകളുമാണ് പ്രധാനമായും ഈ കഥകളിൽ ആവിഷ്‌ക്കരിക്കപ്പെടുന്നത്.
ഇതിനുമുമ്പും മറ്റു ചില പുരസ്‌കാരങ്ങളും ഡോ. പ്രേംരാജിനെ ത്തേടി എത്തുകയുണ്ടായി. കൂടാതെ ഇൻഡ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഹാർവാർഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് (ലണ്ടൻ) എന്നിവയിലും ഇടം നേടുകയുണ്ടായി. അടുത്തുതന്നെ പബ്ലിഷ് ചെയ്യാനിരിക്കുന്ന “കായാവും ഏഴിലംപാലയും ” എന്ന നോവലിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ഡോ. പ്രേംരാജ്. കെ കെ