കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. അഭിപ്രായ സര്‍വ്വേ ഫലം.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സി വോട്ടര്‍- എ.ബി.പി. അഭിപ്രായ സര്‍വേ ഫലം. 224 മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ 115 മുതല്‍ 127 സീറ്റുവരെ കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 68 മുതല്‍ 80 വരെ സീറ്റുകള്‍ വരെ ലഭിക്കാം. ജെ.ഡി.എസ്. 23 മുതല്‍ 35 സീറ്റുവരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. മറ്റുള്ള കക്ഷികള്‍ രണ്ട് സീറ്റുവരെ ലഭിച്ചേക്കാം. സംസ്ഥാനത്തിന്റെ എല്ലാമേഖലയിലും കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം സര്‍വേ പ്രവചിക്കുന്നു. കര്‍ണാടകയുടെ തീരദേശമേഖലയില്‍ ബി.ജെ.പി. 46% വോട്ട് വിഹിതം നേടുമെങ്കിലും 41 ശതമാനമുള്ള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ ജയിക്കുമെന്നാണ് പ്രവചനം