പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി.
പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. ബന്ധിപ്പിക്കാനുള്ള ലിങ്ക് അതിനുശേഷം ലഭിക്കില്ല. നിലവിൽ മാർച്ച് 31 ആയിരുന്നു അവസാന തീയതി. 1000 രൂപ പിഴ അടച്ച് ആധാറും പാനും ലിങ്ക് ചെയ്യാനുള്ള അവസാന അവസരമാണ് ഇപ്പോഴുള്ളത്. ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ ജൂലായ് ഒന്നുമുതൽ പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. പാൻ പ്രവർത്തന രഹിതമാകുന്ന കാലയളവിൽ ആദായ നികുതി റീഫണ്ട്, റീഫണ്ടിനുള്ള പലിശ തുടങ്ങിയവ ലഭിക്കില്ല. കൂടിയ നിരക്കിൽ ആദായ നികുതി പിടിക്കുകയും ചെയ്യും. അസാം, ജമ്മു കശ്മീർ, മേഘാലയ എന്നീ സംസ്ഥാനക്കാർക്കും പ്രവാസി ഇന്ത്യക്കാർക്കും 80 വയസിനു മുകളിലുള്ളവർക്കും വിദേശികൾക്കും ആധാർ-പാൻ ബന്ധിപ്പിക്കൽ നിർബന്ധമല്ല. ഇവർക്ക് രണ്ട് രേഖകളും സ്വമേധയാ ലിങ്ക് ചെയ്യാം. https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar