മുസ്ലീം ന്യൂനപക്ഷത്തിന് ലഭിച്ചിരുന്ന നാല് ശതമാനം ഒബിസി സംവരണം റദ്ദാക്കി കര്‍ണാടക.

Print Friendly, PDF & Email

മുസ്ലീം ന്യൂനപക്ഷത്തിന് ലഭിച്ചിരുന്ന നാല് ശതമാനം ഒബിസി സംവരണം റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ക്കാണ് ഈ സംവരണം ലഭിക്കുക. മുസ്ലീങ്ങളെ പത്ത് ശതമാനം വരുന്ന ഇഡബ്ല്യുഎസ് ക്വാട്ടയിലേക്ക് മാറ്റുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെയാണ് പുതിയ പ്രഖ്യാപനം.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജോലികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീം ന്യൂനപക്ഷത്തിന് ലഭിച്ചിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇനി മുതല്‍ സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലീങ്ങള്‍ക്ക് മാത്രമാണ് സംവരണം ലഭിക്കുക. സംവരണ ക്വാട്ടയില്‍ മറ്റ് വിഭാഗങ്ങള്‍ക്കൊപ്പം മാത്രമാണ് സംവരണം നല്‍കുക. അതേസമയം ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണത്തിനായി രണ്ട് പുതിയ വിഭാഗങ്ങള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

മുസ്ലീം വിഭാഗത്തിന്റെ നാല് ശതമാനം സംവരണത്തില്‍ നിന്ന് രണ്ട് ശതമാനം വീതം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വീതിച്ച് നല്‍കും. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മുസ്ലീം സംവരണം എടുത്ത് കളയണമെന്ന് ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ തീരുമാനത്തോടെ ഇതിനോടകം സുപ്രീം കോടതി ചുമത്തിയ 50 ശതമാനം സംവരണമെന്നത് 57 ശതമാനമായി ഉയര്‍ന്നു. ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെയാണ് പുതിയ പ്രഖ്യാപനമെന്നതും നിര്‍ണ്ണായകമാണ്.

h

Pravasabhumi Facebook

SuperWebTricks Loading...