പോപ്പുലർ ഫ്രണ്ട്ന്‍റെ നിരോധനം ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ.

Print Friendly, PDF & Email

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അതിന്റെ അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ. ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ അധ്യക്ഷനായ യുഎപിഎ ട്രൈബ്യൂണലാണ് നിരോധനം ശരിവെച്ചത്.യുഎപിഎ പ്രകാരം ഒരു സംഘടന നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടാൽ, തീരുമാനത്തിന് മതിയായ കാരണമുണ്ടോ എന്ന് തീർപ്പാക്കാൻ കേന്ദ്രം ഒരു ട്രൈബ്യൂണൽ രൂപീകരിക്കും. നിശ്ചിത സമയത്തിനുളളിൽ ട്രൈബ്യൂണൽ ഈ നടപടി ശരിവെക്കേണ്ടതുമുണ്ട്. കേന്ദ്രം കണക്കിലെടുത്ത തെളിവുകളും രേഖകളും പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണലിന്റെ ഇപ്പോഴത്തെ നടപടി.

കഴിഞ്ഞ സെപ്റ്റംബറിലാണ് പോപ്പുലർ ഫ്രണ്ടിനേയും അതിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഓർഗനൈസേഷൻ എന്നിവയെയും അഞ്ചുവർഷത്തേക്ക് കേന്ദ്ര സർക്കാർ . നിരോധനം. തീവ്രവാദ ഫണ്ടിംഗ്, രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്തായിരുന്നു നിരോധനം.