കർണാടകയിലെ ഹിജാബ് വിവാദം: മുസ്ലീം പെൺകുട്ടികൾക്ക് വീണ്ടും തിരിച്ചടി.

Print Friendly, PDF & Email

വിദ്യലയ പരിസരത്ത് ഹിജാബ് നിരോധിച്ചതിനെ തുടർന്ന് പിയുസി പരീക്ഷ ഒഴിവാക്കാൻ തീരുമാനിച്ച പെണ്‍കുട്ടികള്‍ക്ക് വീണ്ടും തിരിച്ചടി. അവര്‍ക്ക് ഈ വര്‍ഷവും പരീക്ഷ എഴുതുവാന്‍ കഴിഞ്ഞേക്കില്ല. കഴിഞ്ഞ വർഷം പരീക്ഷകൾ ഒഴിവാക്കിയതിനെത്തുടർന്ന് ഇതിനകം തന്നെ ഒരു വർഷത്തെ അധ്യയനം നഷ്ടപ്പെട്ടിരുന്നു,

കർണാടക പിയുസി പരീക്ഷകൾ മാര്‍ച്ച് 9ന് ആരംഭിക്കുന്നതിനാല്‍ ഹിജാബ് വിഷയം അടിയന്തിരമായി പരിഗണിക്കണമെന്നും ഇടക്കാല ഉത്തരവിലൂടെ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ കർണാടകയിൽ പിയുസി പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സ്‌കൂളിലും കോളേജിലും ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹിജാബ് ധരിച്ച് കോളേജ് പരിസരത്ത് പ്രവേശിക്കാൻ അനുവാദമില്ലാത്തതിനാൽ കഴിഞ്ഞ വർഷം ഒരു അധ്യയന വർഷം അവര്‍ക്ക് നഷ്ടമായെന്നും അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. ഈ അധ്യയന വർഷം കൂടി അവർക്കും നഷ്ടപ്പെടുത്തണോ? എന്നും അഭിഭാഷകര്‍ കോടതിയില്‍ ചോദ്യമുയര്‍ത്തി”.

എന്നാല്‍ മാർച്ച് ആറിന് മുമ്പ് സുപ്രീം കോടതിയിൽ മറ്റൊരു പ്രവൃത്തി ദിവസം ഉണ്ടാകില്ലെന്നും അതിനുശേഷം സുപ്രീം കോടതി ഹോളി അവധി എടുക്കുമെന്നും അതിനാൽ മാർച്ച് 13 ന് ശേഷം മാത്രമേ വിഷയം ലിസ്റ്റ് ചെയ്യുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ ഹിജാബ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി തയ്യാറാകാതെ ഇരുന്നതോടെ കർണാടകയിൽ ഹിജാബ് ധരിക്കുന്ന മുസ്ലീം പെൺകുട്ടികൾക്ക് കനത്ത തിരിച്ചടിയായി. വാശിപ്പുറത്ത് പരീക്ഷയെഴുതുവാന്‍ തയ്യാറാകാതെ കഴിഞ്ഞ ഒരു വര്‍ഷം നഷ്ടപ്പെടുത്തിയ പെണ്‍കുട്ടികള്‍ക്ക് ഈ വര്‍ഷവും പരീക്ഷ എഴുതുവാന്‍ പറ്റില്ലന്ന് ഉറപ്പായിരിക്കുകയാണ്. ഇസ്ലാം രാഷ്ട്രമായ ഇറാനില്‍ ഹജാബ് വലിച്ചൂരിയെറിഞ്ഞ് സ്ത്രീകള്‍ തെരുവിലിറങ്ങുന്പോള്‍ ഇവിടെ ഹിജാബിനുവേണ്ടി പെണ്‍കുട്ടികള്‍ പരീക്ഷകള്‍ വലിച്ചെറിയുന്ന വൈരുദ്ധ്യം രാജ്യത്ത് ഇസ്ലാം മതതീവ്രത വര്‍ദ്ധിച്ചുവരുന്നതിന്‍റെ ലക്ഷണമാണെന്ന് വിലയിരുത്തപ്പെടുന്നു.

Pravasabhumi Facebook

SuperWebTricks Loading...