ഓസ്റ്റിൻ അജിത് മൂന്നാമത്തെ പുസ്തകവുമായി ഒമ്പതാം വയസ്സിൽ തിളങ്ങുന്നു.

Print Friendly, PDF & Email

കുരുന്നു മനസ്സിൽ കഥകൾ വിടരുന്നു. ഒമ്പതു വയസ്സുള്ള ഓസ്റ്റിൻ കഥകൾ പറയാനുള്ള തിരക്കിലാണ്. “The day I found an Egg ” ഓസ്റ്റിന്റെ മൂന്നാമത്തെ പുസ്തകമാണ്. തന്റെ പുസ്തകങ്ങളിലൂടെ റെക്കോർഡ് പുസ്തകങ്ങളിൽ കയറിക്കൂടിയ കുട്ടിയാണ് ഓസ്റ്റിൻ. നമ്മൾ കാണുന്ന പ്രകൃതി മുഴുവനും തന്റെ കൃതികളിലൂടെ ആവാഹിക്കാൻ ശ്രമിക്കുകയാണ് ഈ കൊച്ചു പ്രകൃതി സ്‌നേഹി. പക്ഷികളും മൃഗങ്ങളും ഓരോ പുല്ലും പഴുതാരയും അസ്റ്റിന്റെ കൂട്ടുകാരനാണ് എന്ന് പറയുന്നതാവും ശരി. അവർക്കും കഥകൾ പറയാനുണ്ടാവില്ലേ എന്നതാണ് ഇപ്പോൾ ഈ കൊച്ചുമിടുക്കന്റെ സംശയം. നമ്മൾ കാണുന്നതും കാണാത്തതുമായ പ്രപഞ്ചം , അതിലൂടെ ഒരു ദിനോസറിന്റെ കൂടെയൂള്ള യാത്ര. സാഹസികവും ഉത്സാഹഭരിതവും അറിവുതേടിയുള്ളതുമായ ഈ യാത്രയിൽ നിങ്ങൾക്കും പങ്കുചേരാം.

ബാംഗ്ളൂർ ബാംഗ്ളൂർ ഇന്ദിരാനഗർ റോട്ടറി ക്ലബ്ബിൽ വച്ചുനടന്ന പുസ്തക പ്രകാശനത്തിൽ പ്രമുഖർ പങ്കെടുത്തു. എഴുത്തുകാരണം വിവർത്തകനുമായ സുധാകരൻ രാമന്തളി പുസ്തക പ്രകാശനം നടത്തി. എഴുത്തുകാരായ ബ്രിജി കെ ടി , രമ പ്രസന്ന പിഷാരടി, അഡ്വ. സത്യൻ പുത്തൂർ, ബാബു പെരളശ്ശേരി തിരക്കഥാകൃത്ത് എന്നിവർ സംസാരിച്ച് ആശംസകൾ നേർന്നു.
എസ് സലിം കുമാർ , ഡോ. പ്രേംരാജ് കെ കെ എന്നിവർ സന്നിഹിതരായിരുന്നു.


ബാംഗളൂരിൽ താമസിക്കുന്ന അജിത് വർഗീസ് ഷൈനി അജിത് ദമ്പതികളുടെ മകനാണ് ഓസ്റ്റിൻ അജിത്.