മനീഷ് സിസോദിയ രാജി വച്ചു.

Print Friendly, PDF & Email

അഴിമതി കേസുകളില്‍ അറസ്റ്റിലായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജി വച്ചു. രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് അടുക്കവേ സർക്കാറിന്റെ പ്രതിച്ഛായക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നടപടി. സിസോദിയയുടെ അറസ്റ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന്‍റെ പിന്നാലെയാണ് രാജി. അഴിമതി ആരോപണ വിധേയനായ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു.
ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായ മനീഷ് സിസോദിയ കൂടി അകത്തായതോടെ ആംആദ്മി പാര്‍ട്ടി വലിയ പ്രതിരോധത്തിലായി. മനീഷ് സിസോദിയ കൈകാര്യം ചെയ്തിരുന്ന 18 വകുപ്പുകള്‍ മന്ത്രിമാരായ കൈലാഷ് ഗെലോട്ട്, രാജ്കുമാർ എന്നിവർക്ക് തല്‍ക്കാലികമായി നല്‍കിയിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന നിയമസഭ ബജറ്റ് സമ്മേളനത്തിന് പിന്നാലെ മന്ത്രിസഭ പുനസംഘടന ഉണ്ടാകും. ബജറ്റ് കൈലാഷ് ഗെലോട്ട് അവതരിപ്പിക്കും.