വാഗ്നാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് വരമിക്കും – സിദ്ധാരാമയ്യ
കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചില്ലെങ്കിൽ താനും പാർട്ടി നേതാക്കളും രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് വീട്ടിലേക്ക് പോകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഞായറാഴ്ച അവകാശപ്പെട്ടു.
‘ഞങ്ങൾ അധികാരത്തിൽ വന്നാൽ പ്രതിമാസം 10 കിലോ അരി, 200 യൂണിറ്റ് വൈദ്യുതി കൂടാതെ സ്ത്രീകൾക്ക് 2000 രൂപ വീതവും സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതി സ്‌കീം’ നടപ്പിലാക്കും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് മുന്നോട്ടു വക്കുന്ന വാഗ്ദാനങ്ങള്‍. നിങ്ങൾക്ക് ഞങ്ങളിൽ വിശ്വാസമുണ്ടോ? ഞങ്ങളുടെ വാഗ്ദാനം എത്ര ബുദ്ധിമുട്ടാണെങ്കിലും ഞങ്ങൾ നിറവേറ്റും.” മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനൽകി. അടുത്ത മെയില്‍ നടക്കുന്ന സംസ്ഥാനതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന പര്യടനമായ പ്രജാദ്വനി യാത്രയുടെ ഭാഗമായി മൈസൂരുവിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തരമൊരു രാഷ്ട്രീയ വിരമിക്കൽ സാഹചര്യം ആണ് പ്രതിപക്ഷ നേതാവിന് തീർച്ചയായും ഉണ്ടാകാന്‍ പോകുന്നതെന്ന് സിദ്ധരാമയ്യയുടെ പരാമർശങ്ങളോട് പ്രതികരിക്കവെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു,