ഭാര്യയിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് !

Print Friendly, PDF & Email

ഭാര്യയിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ബംഗളൂരു സ്വദേശി പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചു. യദുനന്ദൻ ആചാര്യ എന്ന ആള്‍ ആണ് തന്റെ ഭാര്യ സ്ഥിരമായി തന്നെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് പിഎംഒയുടെ ഔദ്യോഗിക ഹാൻഡിലിലേക്ക് കത്ത് ട്വീറ്റ് ചെയ്യുകയും ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി, കേന്ദ്ര നിയമ-ജസ്റ്റിസ് മന്ത്രി കിരൺ റിജിജു എന്നിവരെ ടാഗ് ചെയ്യുകയും ചെയ്യുകയും ചെയ്തിരിക്കുന്നത്.

ഭാര്യ കത്തികൊണ്ട് ആക്രമിച്ചെന്നും തനിക്ക് കുത്തേറ്റെന്നും കത്തിൽ യുവാവ് എഴുതി. ഒരു പുരുഷനായതിനാൽ തന്നെ സഹായിക്കാൻ ആരും മുന്നോട്ടു വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “എന്റെ ഭാര്യ എന്നെ കത്തികൊണ്ട് ആക്രമിച്ചു, ഇതാണോ നിങ്ങൾ വളർത്തിയെടുക്കുന്ന നാരീശക്തി? ഇതിന്റെ പേരിൽ എനിക്ക് അവൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കാമോ? ഇല്ല!,” കത്തിൽ അയാൾ അവകാശപ്പെട്ടു.

അതേസമയം, പോലീസ് കമ്മീഷണർ അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടി നൽകുകയും പോലീസ് സ്റ്റേഷൻ സന്ദർശിച്ച് നിയമനടപടി സ്വീകരിക്കാൻ ഉപദേശിക്കുകയും ചെയ്തിരിക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •