മഞ്ഞുമലകള്‍ താണ്ടി ഒരു പോളങ്ങ്

Print Friendly, PDF & Email

ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് മാമാങ്കം ഒരു അത്ഭതമാണ്. കാരണം തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ ഒരു ആഘോഷമാണെന്നതു തന്നെ. മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ചിന്തിക്കുവാന്‍ പോലും കഴിയാത്ത പല അത്ഭുതങ്ങളാണ് ഇന്ത്യന്‍ തെരഞ്ഞടുപ്പുകളില്‍ നടക്കുക. അത്തരം ഒരു അത്ഭുതകരമായ കാഴ്ചയാണ് ഹിമാചൽ പ്രദേശിലെ ചസാക് ബട്ടോറി പോളിംഗ് സ്റ്റേഷനിൽ നിന്ന് കാണുവാന്‍ കഴിഞ്ഞത്. ചമ്പ ജില്ലയിലെ പാംഗി ഏരിയയിലെ ഭർമൗർ നിയമസഭാ മണ്ഡലത്തില്‍ ഒരു വിദൂര പ്രദേശത്തിലെ ആകെ 93 വോട്ടർ മാത്രമുള്ള പോളിങ് സ്റ്റേഷനാണ് ചസാക് ബട്ടോറി. 12,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചസാക് ബട്ടോറി പോളിങ്ങ് സ്റ്റേഷനിലേക്ക് മഞ്ഞുവീഴ്ച തുടങ്ങിയാല്‍ വാഹനങ്ങള്‍ എത്തിപ്പെടുകയല്ല. അതിനാല്‍, നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ്ങിനു ശേഷം അവിടെ നിന്ന് മടങ്ങുകയായിരുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ സംഘത്തിന് ഇവിഎമ്മുകളും വിവിപാറ്റുകളും ചുമന്നുകൊണ്ട് കനത്ത മഞ്ഞു പുതപ്പിലൂടെ 15 കിലോമീറ്റർ നടക്കേണ്ടി വന്നു. ആറ് മണിക്കൂർ വേണ്ടിവന്നു അവര്‍ക്ക് ആ ദൂരം താണ്ടാന്‍. പോളിംഗ് ഓഫീസർമാർ ഈ യാതയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായ വൈറലായിരിക്കുകയാണ്.