‘ദി കാശ്മീർ ഫയൽ’സിന് ശേഷം ‘ദി കേരള സ്റ്റോറി’ ടീസർ പുറത്തിറങ്ങി.
കാശ്മീരിലെ ഇസ്ലാമിക തീവ്രവാദത്തിന്‍റെ നേര്‍ ചിത്രം വരച്ചുകാട്ടിയ വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ ദി കാശ്മീർ ഫയൽസിന് ശേഷം ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഫലമായയി ഉണ്ടാകുന്ന മനുഷ്യ ദുരന്തത്തിന്റെ മറ്റൊരു ദാരുണമായ കഥയായ ദ കേരള സ്റ്റോറി ബിഗ് സ്ക്രീിലേക്ക് എത്തുന്നു. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്നുവേണ്ടി സംവിധായകൻ വിപുൽ അമൃത്‌ലാൽ ഷാ ആണ് ‘ദി കേരള സ്റ്റേറി’ (The Kerala Story) അണിയിച്ചൊരക്കുന്നത
ദക്ഷിണേന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൽ നിന്ന് മാത്രം അപ്രത്യക്ഷമായ ആയിരക്കണക്കിന് സ്ത്രീകളുടെ തിരോധാനത്തെ ചുറ്റിപ്പറ്റി അവരില്‍ ചിലരുടെ ദാരുണമായ യഥാർത്ഥ അനുഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് ‘ദി കേരള സ്റ്റോറി’. ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്ന് അപ്രത്യക്ഷരായ നൂറുകണക്കിന് സ്ത്രീകളുടെ അനുഭവങ്ങളുടെ നഗ്നമായ ചിത്രം തുറന്നു കാട്ടുന്ന കേരള സ്റ്റോറിയുടെ 1.5 മിനിറ്റ് ദൈർഘ്യമുള്ള ടീസർ, 2022 നവംബർ 3 ന് പുറത്തിറങ്ങിയപ്പോള്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
നഴ്‌സ് ആകാൻ ആഗ്രഹിച്ചിട്ടും തന്റെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോകപ്പെടുകയും തുടര്‍ന്ന് ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത് ഫാത്തിമ ബീ ആവുകയും തുടര്‍ന്ന് ഐസിസ് തീവ്രവാദിയായിഅഫ്ഘാന്‍ ജയിലിൽ അടക്കപ്പെടുകയും ചെയ്ത ശീതൾ ഉണ്ണികൃഷ്ണന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി വിടരുന്ന കഥ മലയാളക്കരയിലെ ഇസ്ലാമിക തീവ്രവാദത്തിന്‍റെ നേര്‍ചിത്രമായി മാറുകയാണ്.
മലയാളക്കരയിലെ സാധാരണ പെൺകുട്ടികളെ മതപരിവർത്തനം നടത്തി തീവ്രവാദികളാക്കി സിറിയയിലെയും യെമനിലെയും മരുഭൂമികളിൽ കുഴിച്ചുമൂടാനുള്ള മാരകമായ കളിയാണ് കേരളത്തിൽ നടക്കുന്നത് എന്ന് ‘ദി കേരള സ്റ്റോറി’ പറഞ്ഞുവെക്കുന്നു. അഫ്ഘാന്‍ ജയിലിലടക്കപ്പെട്ട 32,000 പെൺകുട്ടികളുടെ കഥയുമാണ് കേരള പശ്ചാത്തലത്തില്‍ ‘ദ കേരള സ്റ്റോറി’ പറഞ്ഞുവെക്കുന്നത്. പ്രശസ്ത നടി ആദ ശര്‍മ്മ മുഖ്യവേഷത്തിലെത്തുന്ന ‘ദി കേരള സ്റ്റോറി’ അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.