രാമായണം സർവ്വ കാവ്യങ്ങളുടെയും മൂലാധാരം. -എം.ശ്രീഹർഷൻ

Print Friendly, PDF & Email

രാമായണം സർവ്വ കാവ്യങ്ങളുടെയും മൂലാധാരമാണെന്നും സർവ്വ ചരാചരങ്ങളും കഥാപാത്രങ്ങളായ വാല്മീകി രാമായണം കുടുംബ ബന്ധങ്ങളുടെയും സാഹോദര്യത്തിൻ്റേയും പരസ്പരസഹായത്തിൻ്റെയും സംരക്ഷണത്തിൻ്റെയും കഥ പറയുന്ന മഹാകാവ്യം എന്നും എം. ശ്രീഹർഷൻ പറഞ്ഞു .ലോകത്തെവിടെ ചെന്നാലും രാമായണ കാവ്യ സ്വാധീനം നമുക്ക് കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദികവി വാല്മീകി ജയന്തിയോടനുബന്ധിച്ച് തപസ്യ കലാ സാഹിത്യ വേദി ബാംഗ്ലൂർ ഘടകം സംഘടിപ്പിച്ച മാനിഷാദ സാഹിത്യ സമ്മേളനത്തിൽ രാമായണത്തിന്റെ കാവ്യഭംഗി എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തപസ്യ കേരളത്തിലെ മുൻ ജനറൽ സെക്രട്ടറിയും ഗ്രന്ഥകാരനുമായ എം ശ്രീഹർഷൻ.

കന്നഡ വാരികയായ വിക്രമയുടെ എഡിറ്റർ വൃശംഖ ഭട്ട് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ തപസ്യ ബാഗ്ലൂർ അദ്യക്ഷൻ ടി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.പി. സുനിൽകുമാർ സ്വാഗതം ആശംസിച്ചു. കെ.കവിത . പി.എം. മനോജ്, വി.കെ. സുരേന്ദ്രൻ, ശ്രീകല പി.വിജയൻ . എം.സി ജയശങ്കർ, ശ്രീധരൻ പുലൂർ, മോഹനൻ നാരായണൻ, ശിവകുമാർ അമ്യത കലാ, സുശീല രഘുറാം. ഡോ. പ്രേംരാജ്. ഡോ നാരായണ പ്രസാദ്, അജിത്, സുപ്രിയ എന്നിവർ വിഷയത്തെ അധികരിച്ച് സംസാരിച്ചു. മിഥുന രാജേഷ്. ആദ്യ മനോജ്. ശിവകുമാർ അമൃതകല, ഓം നാഥ് എന്നിവർ ഗീതം ആലപിച്ചു. എട്ടാം വയസ്സിൽ ആദ്യത്തെ ബുക്ക് പ്രസിദ്ധീകരിച്ച ഓസ്റ്റിൻ അജിതനെ പരിപാടിയിൽ ആദരിച്ചു.

രാവിലെ നടന്ന കവിത രചനാ മത്സരത്തിൽ വിജയികളായവർക്ക് സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങില്‍ ഡോ. പ്രേംരാജ് എഴുതിയ ‘മാനം നിറയെ വർണ്ണങ്ങൾ’ എന്ന ചെറുകഥാ സമാഹരവും പ്രശസ്ത എഴുത്തുകാരി കെ. കവിതയുടെ മാധവിയെന്ന നോവലിന്റെ രണ്ടാം പതിപ്പും പ്രകാശനം ചെയ്തു.

Pravasabhumi Facebook

SuperWebTricks Loading...