കാലം തെറ്റി പെയ്യുന്ന പെരുമഴ അഞ്ച് നാള് കൂടി തുടരും.
തമിഴ്നാടിനു മുകളിലായി രൂപം കൊണ്ട ചക്രവാതചുഴിയും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ നിലനില്‍ക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനവും മൂലം കേരളത്തിൽ അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ മൂന്ന് വരെ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ മൂന്ന് വരെ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്ന്റിയിപ്പ് സസ്ഥാന കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടാണ്.