ജോസ് പിന്റൊ സ്റ്റീഫന്‍ (51) അന്തരിച്ചു
അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പിന്റൊ സ്റ്റീഫന്‍ അന്തരിച്ചു. കുറച്ച് നാളായി ജേഴ്സി സിറ്റിയിലെ ക്രൈസ്റ്റ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.
2001 ലാണ് ജോസ് അമേരിക്കയിലെത്തുന്നത്.തിരുവനന്തപുരത്ത് കൊച്ചു വേളിയില്‍ ജനിച്ച അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ ന്നാണ് മരിക്കുന്നത്.
മാതാപിതാക്കള്‍ : പീറ്റര്‍ സ്റ്റീഫന്‍ & കൊച്ചാനീ സ്റ്റീഫന്‍
ബീന സ്റ്റീഫന്‍ , നിമ്മി ജോസ് എന്നിവര്‍ സഹോദരിമാരാണ്. മനുഷ്യാവകാശ സംഘടനയായ JFA യുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്ന ജോസ് ഇന്ത്യ പ്രസ്സ് ക്ളബ് ന്യൂയോര്‍ ക്ക് ചാപ്റ്റര്‍ മെമ്പറായിരുന്നു.