സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി സര്‍ക്കാര്‍, പ്രതിരോധിക്കുവാനുള്ള നീക്കങ്ങള്‍ തിരിച്ചടിക്കുന്നു…?

Print Friendly, PDF & Email

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും. ഇന്ത്യാചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധമാണ് ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് വരുന്നത്. തിരിച്ചുള്ള ഡോളര്‍ കടത്താകട്ടെ ഗുരുതരമായ രാജ്യദ്രോഹ കുറ്റവും. സ്വതന്ത്രാനന്തര ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ഗുരുതരമായ ആരോപണമാണ് തങ്ങള്‍ക്കു നേരെ ഉയര്‍ന്നിരിക്കുന്നതെന്ന് തിരച്ചറിവില്‍ രക്ഷപടുവാനായി തിരിച്ചാക്രമിച്ച് വിവാദങ്ങളെ നേരിടുകയാണ് സർക്കാർ. അതിന്‍റെ ഭാഗമായായുള്ള കള്ളചൂതിലെ കരുനീക്കങ്ങളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്നു മുഴുവനും സംസ്ഥാനത്ത് കണ്ടതും അതിന്‍റെ അലയടികള്‍…

സ്വപ്ന സുരേക്ഷിന്‍റെ വെളിപ്പെടുത്തല്‍ പുറത്തു വന്നതിനു പിന്നാലെ ഡിജിപിയേയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയേയും വിളിച്ചു വരുത്തി ചർച്ച നടത്തിയിരുന്നു മറുതന്ത്രം മെനയാനുള്ള കരുക്കള്‍ മുഖ്യമന്ത്രി നീക്കാന്‍ ആരംഭിച്ചത്. സ്വര്‍ണ്ണക്കടത്തിലും വിദേശ കറന്‍സി കടത്തലിലും സ്വപ്നയോടൊപ്പം സാക്ഷിയും സ്വപ്നയുടെ വലംകയ്യുമായ സരത്തിനെ കസ്റ്റഡിയിലെടുത്ത് തുറങ്കലിലടക്കുക പിന്നാലെ സ്വപ്നയെ തന്നെ അറസ്റ്റു ചെയ്യുക എന്നതായിരുന്നു ആദ്യ നീക്കം. ലൈഫ് സ്കാമില്‍ സിബിഐ അന്വേഷണത്തിന് തടയിടാന്‍ ആദ്യം സർക്കാർ ഇറക്കിയ വിജിലൻസിനെ തന്നെയായിരുന്നു. അതിനായി ഇവിടേയും ഉപയോഗിച്ചത്. ഒരാളെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള വിജിലൻസിന്‍റെ പതിവ് നടപടികൾ തെറ്റിച്ചുകൊണ്ടുള്ള ഈ കസ്റ്റഡിയിലെടുക്കല്‍ നാടകം ഉടന്‍ തന്നെ മാധ്യമശ്രദ്ധ നേടുകയും കേരളം മൊത്തം ആകാക്ഷയിലാവുകയും ചെയ്തതോടെ പൊളിയുകയായിരുന്നു. ഈ കേസിൽ സരിത്തിനെ നേരത്തെ ചോദ്യം ചെയ്തതാണ്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ലൈഫ് മിഷൻ കേസിലെ തിരക്കിട്ടുള്ള ഈ നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിനെതിരായ തുടർനീക്കം തന്നെയാണ്.

അടുത്ത നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നില്‍ സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയാണെന്ന് വരുത്തിതീര്‍ക്കുക എന്നതാണ്. അതിനായി കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ ടി ജലീലിനെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹം കൻറോൺമെന്‍റ് പൊലീസിൽ പരാതി നൽകിയത് അതിന്‍റെ ഭാഗമായിട്ടാണ്. സർക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടിൽ കലാപം ഉണ്ടാക്കാനുമാണ് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെയാണ് കെ ടി ജലീലിന്‍റെ പരാതി.

ഗൂഢാലോചന പരാതി കിട്ടിയപാടെ അതില്‍ കേസെടുക്കുവാന്‍ പോലീസിനു കഴിയുമോ എന്നുപോലും നോക്കാതെ സ്വപ്‌ന സുരേഷിനേയും പി.സി. ജോര്‍ജിനേയും പ്രതികളാക്കി 120ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനും കേസും എടുത്തു. ഒരു ഗൂഢാലോചന കേസ് നിലനില്‍ക്കണമെങ്കില്‍ ആ ഗൂഢാലോചനയുടെ ഫലമായി ഒരു ക്രൈം നടന്നിരിക്കണമെന്നും മാനഹാനിയാണ് സംഭവിച്ചതെങ്കില്‍ അതില്‍ കേസെടുക്കുവാന്‍ പോലീസിന് അധികാരമില്ല എന്നുമുള്ള പ്രാഥമിക നിയമ പരിജ്ഞാനം പോലും പിണറായി വിജയന്‍റെ പോലീസ് ഉപദേശകര്‍ കാട്ടിയില്ല എന്നത് ഈ ആരോപണങ്ങള്‍ സര്‍ക്കാരിനെ എത്രമാത്രം വിറളിപിടിപ്പിച്ചു എന്നതിന്‍റെ തെളിവായി മാറുകയാണ്vz

സ്വര്‍ണകടത്തുകേസില്‍ പ്രതിയായ സ്വപ്ന സുരേഷ് 164 പ്രകാരം മജിസ്ട്രേറ്റിനു കൊടുത്ത മൊഴിചൂണ്ടിക്കാട്ടി പതിപക്ഷം നടത്തുന്ന സമരങ്ങള്‍ സംസ്ഥാനത്തിന്‍റെ ക്രമസമാധാനത്തിന് ഭംഗം വരുത്തുന്നുവെങ്കില്‍ അതില്‍ സ്വപ്ന സുരേഷ് എങ്ങനെ ഗൂഢാലോചന പ്രതിയാകും എന്ന് വിശദീകിരക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഗൂഢാലോച കേസ് നിലനില്‍ക്കണമെങ്കില്‍ ആ ഗൂഢാലോചനയുടെ ഫലമായി ഒരു ക്രൈം നടന്നിരിക്കണമെന്നതിനാല്‍ സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ പ്രതിക്ഷേധങ്ങളുടെ ഉത്തരവാദിത്വം സ്വപ്ന സുരേഷിന്‍റെ തലയില്‍ ചുമത്തുന്നത് അക്കാരണം പറഞ്ഞ് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്ത് നിശബ്ദമാക്കുവാനുള്ള സര്‍ക്കാരിന്‍റെ കുതന്ത്രം മാത്രമാണെന്ന് മനസിലാക്കുവാന്‍ അധികം ഗവേഷണമൊന്നും ആവശ്യമില്ല. സര്‍ക്കാരിന്‍റെ ഈ വെപ്രാളം കാണുമ്പോള്‍ സ്വപ്ന ഉയര്‍ത്തിയ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമല്ല എന്ന തിരിച്ചറിവിലേക്കാണ് ഞെട്ടലോടെയാണെങ്കിലും കേരളം എത്തിച്ചേരുന്നത്.