ലോകം പിടിച്ചെടുക്കുവാന്‍ കടക്കെണി നയതന്ത്രവുമായി ചൈന
ലോകം പിടിച്ചെടുക്കുവാന്‍ കടക്കെണി നയതന്ത്ര വികസ്വര അവകിസിത രാജ്യങ്ങളെ കടക്കെണിയില്‍ പെടുത്തി ചൊല്‍പ്പെടിക്കു നിര്‍ത്തുവാനുള്ള ചൈനയുടെ കുത്സിത തന്ത്രങ്ങളുടെ ഭാഗമായ കടക്കെണി നയതന്ത്രം അഥവ debt-trap diplomacy ശ്രീലങ്കയുടെ സാന്പത്തിക തകര്‍ച്ചയോടെ ലോകം മുഴുവനും ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതിനായി ചൈനകണ്ടെത്തിയ കുറുക്കു വഴിയാണ് ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (Belt and Road Initiative) എന്നറിയപ്പെടുന്ന മധുരം പൊതിഞ്ഞ കെണി. ഏതാണ്ട് 70ല്‍ പരം രാജ്യങ്ങളാണ് ചൈനയുടെ ബിആര്‍ഐ കെണിയില്‍ ഇപ്പോള്‍ത്തന്നെ വീണിരിക്കുന്നത്. അതില്‍ നമ്മുടെ അയല്‍ക്കാരായ ശ്രീലങ്കയും മ്യാൻമറും മാലിയും നേപ്പാളും പാക്കിസ്ഥാനും പെടും എന്നത് ഇന്ത്യയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.
വികസ്വര- അവകിസിത രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നതിനായി ചൈനക്കാർ വികസിപ്പിച്ചെടുത്ത ആഗോള അടിസ്ഥാന സൗകര്യ വികസന തന്ത്രമാണ് ബിആർഐ (Belt and Road Initiative – BRI). ഈ പദ്ധതി വഴി മറ്റു രാജ്യങ്ങലില്‍ തുറമുഖങ്ങൾ, റോഡുകൾ, പാലങ്ങൾ, അണക്കെട്ടുകൾ, പവർ സ്റ്റേഷനുകൾ, റെയിൽറോഡുകൾ മുതലായവ നിർമ്മിക്കുന്നതിൽ ചൈനീസ് സർക്കാർ നിക്ഷേപം നടത്തുന്നു. പദ്ധതികള്‍ പൂര്‍ത്തീകരിച്ച് അതതു രാജ്യങ്ങള്‍ക്ക് കൈമാറുക എന്ന തന്ത്രമാണ് ചൈന പലപ്പോഴും കൈകൊള്ളുന്നത്. ദരിദ്ര രാജ്യങ്ങളെ അടിസ്ഥാന വികസനത്തിനടക്കം പ്രോത്സാഹിപ്പിക്കുകയും അവർക്ക് ആവശ്യമായതും അതിൽ കൂടുതലുമായ വായ്പകൾ നൽകി സഹായിക്കുകയും ചെയ്യുന്നതാണ് ഡെബ്റ്റ് ട്രാപ്പ് നയതന്ത്രം. ഇതിലൂടെ ദരിദ്ര രാജ്യങ്ങളിലെ തന്ത്രപ്രധാനമായ സ്വത്തുക്കൾ കൈവശപ്പെടുത്താനോ അവരുടെ രാഷ്ട്രീയ കാര്യങ്ങളിൽ കൈകടത്താനോ ചൈനക്ക് സാധിക്കുന്നു.
മൂർച്ചയുള്ള ഒരു പണമിടപാടുകാരനെപ്പോലെ ചൈന അവസരം കാണുന്നിടത്ത് ചുവടുവെക്കുകയും ലക്ഷ്യങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അവരുടെ പ്രോജക്റ്റുകളും ലോണുകളും തന്ത്രപരമായി സ്ഥാനമുള്ള രാജ്യങ്ങളിലേക്കാണ് പോയത്, അതിൽ 70 ശതമാനത്തിനും നല്ല ക്രെഡിറ്റ് റേറ്റിംഗ് ഇല്ലായിരുന്നു, അതിനാൽ വിദേശ ധനകാര്യത്തിന്റെ ബദൽ സ്രോതസ്സുകൾ കുറവാണെങ്കിൽ. പ്രോജക്റ്റ് ആസ്തികൾ അവര്‍ തന്നെ ഈടായി കൈവശം വച്ചുകൊണ്ട് അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചു. അതിനാൽ വായ്പയ്ക്ക് ശേഷം അസറ്റ്-ഗ്രാബ് എന്ന നിലയില്‍ അത് അവരുടെ അധീനതയിലാവുകയും ചെയ്തു.
അമേരിക്കൻ സാമ്പത്തിക വിദഗ്ദർ ഇതിനെ കടക്കെണി നയതന്ത്രം ( debt-trap diplomacy) എന്നാണ് വിശേഷിപ്പിക്കുന്നത്. ട്രംപ് ഭരണകൂടമാണ് ഈ പദം കൂടുതൽ ജനപ്രിയമാക്കിയത്. 2020ലെ ഒരു വെർച്വൽ ഇവന്റിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ കടക്കെണി നയതന്ത്രം ഉയർത്തിക്കാട്ടിയിരുന്നു. “വികസന പങ്കാളിത്തത്തിന്റെ പേരിൽ രാഷ്ട്രങ്ങളെ ആശ്രിത പങ്കാളിത്തത്തിലേക്ക് നിർബന്ധിതമായി നയിക്കുന്ന വസ്തുത ചരിത്രം നമ്മെ പഠിപ്പിച്ചു. അത് കൊളോണിയൽ സാമ്രാജ്യത്വ ഭരണത്തിന് കാരണമായി എന്ന് പ്രധാനമന്ത്രി ചൂണ്ടികാണിച്ചു.
ആദ്യം ശ്രീലങ്കക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കാം. കുതിച്ചുയരുന്ന പണപ്പെരുപ്പവും ഒപ്പം വിദേശ കരുതൽ ശേഖരം കുറയുകയും ചെയ്യുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് ശ്രീലങ്ക. ചൈനയുമായി ഒപ്പിട്ട ബിആർഐ ശ്രീലങ്കൻ സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമായി എന്ന് പൊളിറ്റിക്കൽ ആൻഡ് ഫോറിൻ അഫയേഴ്‌സിന്റെ തിങ്ക് ടാങ്ക് സെന്റർ പ്രസിഡന്റ് ഫാബിയൻ ബൗസാർട്ട് ടൈംസ് ഓഫ് ഇസ്രായേലിൽ എഴുതി. 8 ബില്യൺ ഡോളറാണ് ഇതിനകം ശ്രീലങ്ക ചൈനയ്ക്ക് നൽകാനുള്ളത്. ശ്രീലങ്കയുടെ വിദേശ കടത്തിന്റെ ആറിലൊന്നാണ് ഇതെന്ന് പറയാം. ചൈനീസ് വായ്പകൾ ഉപയോഗിച്ചുള്ള നിർമ്മാണ പദ്ധതികളിൽ നിന്നും തിരികെ വരുമാനമൊന്നും ലഭിക്കാത്തതിനാൽ ശ്രീലങ്കയുടെ വിദേശ കരുതൽ ശേഖരം കുറയുന്നു. കടങ്ങൾക്ക് ഇളവ് നല്കാൻ ചൈന വിസമ്മതിക്കുകയും ചെയ്തു. ലാഭകരമല്ലാത്ത ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് ധനസഹായം നൽകാൻ ശ്രീലങ്ക കടമെടുത്തതും പ്രതിസന്ധിക്ക് കാരണമായി.
രാഷ്ട്രീയ പ്രതിസന്ധിയുടെ നടുവിലുള്ള പാക്കിസ്ഥാനും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം 27.3 ബില്യൺ ഡോളറാണ് ചൈനയുടെ സാമ്പത്തിക സഹായം. അതുപോലെ, നേപ്പാളും ഭാവിയിൽ ഒരു സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിന്നുണ്ട്. വിദേശനാണ്യ ശേഖരം കുറയുന്നതിനാൽ നേപ്പാൾ വാഹനങ്ങളുടെയും മറ്റ് ആഡംബര വസ്തുക്കളുടെയും ഇറക്കുമതി നിരോധിക്കുകയും ചെയ്തു. വർധിച്ചു വരുന്ന ഇറക്കുമതി കാരണം സമ്പദ്‌വ്യവസ്ഥയിൽ പ്രതിസന്ധി ഉണ്ടാകാനുള്ള ലക്ഷണങ്ങൾ തങ്ങൾ കാണുന്നുണ്ടെന്ന് നേപ്പാളിന്റെ സെൻട്രൽ ബാങ്കായ നേപ്പാൾ രാഷ്ട്ര ബാങ്ക് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം കൂടാതെ, ഈ രാജ്യങ്ങൾക്കിടയിൽ പൊതുവായുള്ള ഒരു കാര്യം എന്താണെന്നു പരിശോധിക്കുകയാണെങ്കിൽ ഈ രാജ്യങ്ങൾ എല്ലാം തന്നെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (Belt and Road Initiative) ഭാഗമാണ് എന്നതാണ്.
എന്നാൽ നേപ്പാളിൽ ഒരു ബിആർഐ പദ്ധതി പോലും ആരംഭിച്ചിട്ടില്ല. നൂലാമാലകളുമായി വരുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ലെന്ന് ഹിമാലയൻ രാജ്യം വ്യക്തമാക്കി. നേപ്പാൾ ഇപ്പോൾ വായ്പ തേടുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ പബ്ലിസിറ്റി അഫയേഴ്സ് മേധാവി പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി നേപ്പാളിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിലും കുറവുണ്ടായിട്ടുണ്ട്. 2020-21 ലെ കയറ്റുമതി 2019-20 ൽ നിന്ന് 14.7 ശതമാനം കുറഞ്ഞു എന്നാണ് ട്രേഡ് ആൻഡ് എക്‌സ്‌പോർട്ട് പ്രൊമോഷൻ സെന്റർ കണക്കുകൾ.
എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി നേപ്പാളിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിലും കുറവുണ്ടായിട്ടുണ്ട്. ട്രേഡ് ആൻഡ് എക്‌സ്‌പോർട്ട് പ്രൊമോഷൻ സെന്റർ പറയുന്നതനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷം 2020-21 ലെ കയറ്റുമതി 2019-20 ൽ നിന്ന് 14.7 ശതമാനം കുറഞ്ഞു എന്നാണ്. എന്നാൽ, ഇറക്കുമതി വർധിച്ചു. മാത്രമല്ല, ബെയ്ജിംഗ് അടുത്തിടെ നേപ്പാളിനെതിരെ ‘അപ്രഖ്യാപിത ഉപരോധം’ ഏർപ്പെടുത്തുകയും ചെയ്തു. കൊവിഡ് പ്രതിരോധ നടപടികളുടെ മറവിലാണ് നേപ്പാൾ വ്യാപാരികൾക്കെതിരെ ചൈന ഉപരോധം ഏർപ്പെടുത്തിയത്. കഴിഞ്ഞ 16 മാസമായി 300 ഓളം ട്രക്കുകൾ ടാറ്റോപാനി അതിർത്തി പോയിന്റുകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.
മാലിദ്വീപിലും ചൈനയുടെ ധനസഹായത്തോടെയുള്ള പദ്ധതികളും വായ്പകളും ഗവൺമെന്റ് മാറ്റങ്ങളോടെ ഉയരുകയും കുറയുകയും ചെയ്തു. ചൈനയോടുള്ള മാലിദ്വീപ് കടത്തിന്റെ കണക്കുകൾ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു – അതാര്യത സാധാരണമാണ്, കാരണം ചൈനയ്ക്ക് വായ്പകൾ ട്രേഡ് ക്രെഡിറ്റായി മറച്ചുവെക്കുകയോ പ്രത്യേക ഉദ്ദേശ്യ വാഹനങ്ങൾ വഴി വഴിതിരിച്ചുവിടുകയോ ചെയ്ത ചരിത്രമുണ്ട്. ചൈനീസ് കടം വിലകുറഞ്ഞതല്ല; മറ്റ് രാജ്യങ്ങൾ ഉഭയകക്ഷി സഹായത്തിന് ഈടാക്കുന്നതിന്റെ മൂന്നിരട്ടിയാണ് പലിശ നിരക്ക്.
അയൽ രാജ്യങ്ങളിൽ മാത്രമല്ല ചൈന കടക്കെണി തന്ത്രം പുറത്തെടുത്തിട്ടുള്ളത്. ആഫ്രിക്കയിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്. 1960 കൾക്ക് മുൻപ് അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ആഫ്രിക്കയിൽ നിക്ഷേപം നടത്തിയിരുന്നു. എന്നാൽ അത് സഹായത്തിന്റെയും സാമൂഹിക സേവനത്തിന്റെയും രൂപത്തിലായിരുന്നു. എന്നാൽ ചൈന ആഫ്രിക്കയെ തുല്യരായി കണക്കാക്കുകയും ബിസിനസ്സ് ഡീലുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ചൈനീസ് കടം ആകട്ടെ അത്ര വിലകുറഞ്ഞതല്ല; മറ്റ് രാജ്യങ്ങൾ ഉഭയകക്ഷി സഹായത്തിന് ഈടാക്കുന്നതിന്റെ മൂന്നിരട്ടിയാണ് പലിശ നിരക്ക്. ആഫ്രിക്ക ഇത് സ്വീകരിച്ചതോടു കൂടി ചൈന അവരുടെ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും വർധിപ്പിച്ചു. തിരിച്ചടവ് മുടങ്ങുന്ന മുറക്ക് ഷൈലോക്കിന്‍റെ തന്ത്രം ചൈന പുറത്തെടുക്കുകയും ആ രാജ്യങ്ങളെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരുകയും ചെയ്യുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ശ്രീലങ്ക.