ബി. ജയപ്രകാശ് സി.വി രാമന്‍ നഗര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് വക്താവ്.

Print Friendly, PDF & Email

മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന സിവി രാമന്‍ നഗര്‍ നിയോജകമണ്ഡലത്തിലെ ആര്‍എസ്എസ്, ബിജപി പ്രവര്‍ത്തകര്‍ക്കിടയിലെ മലയാളി മുഖമായ ബി. ജയപ്രകാശ് കോണ്‍ഗ്രസ്സിലേക്ക്. നാലു പതിറ്റാണ്ടു കാലം രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ജനങ്ങള്‍ സ്നേഹപൂര്‍വ്വം ജെപി എന്നു വിളിക്കുന്ന ജയപ്രകാശ് സിവി നഗര്‍ നയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ്സിന്‍റെ ഔദ്യോഗിക വക്താവായി ചുമതലയേറ്റെടുത്തതോടെ ഇനി നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്‍റെ മുഖമായി മാറുകയാണ്.

1971ല്‍ ജാലഹള്ളി ബിഇഎല്‍കോളനി ആര്‍എസ്എസ് ശാഖയില്‍ അംഗമായതോടെയാണ് ജയപ്രകാശിന്‍റെ സാമൂഹിക പ്രര്‍ത്തനം ആരംഭിക്കുന്നത്. ആര്‍എസ്എസ് ഘടക് നായക്, മുഖ്യശിക്ഷക്, ശാഖാ കാര്യവാഹക്, നഗര കാര്യവാഹക്, ഭാഗ് സന്പര്‍ക്ക പ്രമുഖ്, ജില്ല ധര്‍മ്മ ജാഗരന്‍ പ്രമുഖ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ജയപ്രകാശ് ആര്‍എസ്എസ് നേതൃ പരിശീലന കോഴ്സായ 2nd ലവല്‍ ഒടിസി പൂര്‍ത്തിയാക്കുകയും ആര്‍എസ്എസ് സംഘടനയുടെ നേതൃ തലത്തില്‍ സജീവ മാകുകയും ചെയ്തു.

ആര്‍എസ്എസ്ന്‍റെ കര്‍ണാടക പ്രചാരക്‍ പ്രമുഖ് ആയിരുന്ന ഹനുമെഗൗഡ ആര്‍എസ്എസിന്‍റെ സവര്‍ണ മേധാവിത്വത്തോടും പ്രവര്‍ത്തന ശൈലിയോടും കലഹിച്ച് ആര്‍എസ്എസ് വിട്ട് കര്‍ണാടക ആര്‍എസ്എസ് രൂപീകരിച്ചപ്പോള്‍ ഹനുമെഗൗഡയോടൊപ്പം ആര്‍എസ്എസ് വിട്ട ജയപ്രകാശ് പിന്നീട് സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമാവുകയായിരുന്നു.

അഖില ഭാരത് അയ്യപ്പ സേവ സമാജത്തിന്‍റെ ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്ന ജയപ്രകാശ് കര്‍ണ്ണാടക നായര്‍ സര്‍വ്വീസ് സൊസൈറ്റി ബോര്‍ഡ് മെമ്പര്‍കൂടിയാണ്. സാമൂഹിക പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ആദരവായ കെംന്പഗൗഡ ആവാര്‍ഡ് 2018ല്‍ ലഭിച്ച ജയപ്രകാശ് സിവിരാമന്‍ നഗര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്‍റെ ഔദ്യോഗിക വക്താവായി മാറുമ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് ബിജെപിയുടെ മുമ്പില്‍ അടിയറവ് പറഞ്ഞ കോണ്‍ഗ്രസ്സിന് മണ്ഡലത്തില്‍ പുതിയ ഉണര്‍വ്വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

Pravasabhumi Facebook

SuperWebTricks Loading...