നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെ അട്ടിമറിക്കാന്‍ നീക്കമെന്ന് ഇന്‍റലിജന്‍സ്
നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെ അട്ടിമറിക്കാനും, സാക്ഷികളെ കൂറുമാറ്റാനും ശ്രമം നടന്നിരുന്നുവെന്നും ഇപ്പോഴും നടക്കുന്നുണ്ടെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് സർക്കാരിന് കൈമാറിയതായാണ് സൂചന. പ്രോസിക്യൂഷൻ നടപടികൾ, സാക്ഷികളെ കൂറുമാറ്റൽ തുടങ്ങിയ കാര്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് വിശദമായ റിപ്പോർട്ടാണ് സർക്കാരിന് കൈമാറിയിരിക്കുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കപ്പെടുന്നു എന്ന് തന്നെയാണ് ഇന്റലിജൻസിന്റെ നിഗമനം. കോടതി വളപ്പിനകത്ത് വച്ചുപോലും കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ട്.
കേസിൽ കൃത്യമായ നിരീക്ഷണം വേണെന്ന് സർക്കാർ നിലപാടെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കേസിൽ ഇന്റലിജൻസ് നിരീക്ഷണം നടക്കുന്നുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിന് സമാന്തരമായി തന്നെ കേസിൽ വീഴിചയോ അട്ടിമറി സംഭവിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു ഇന്റലിജൻസ് വിഭാഗം.