വായ്പാ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് ബാങ്കിന് തീവച്ചു

Print Friendly, PDF & Email

വായ്പാ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് പെട്രോൾ ഒഴിച്ച് കത്തിച്ചു. തീപിടിത്തത്തിൽ 16 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിയി. കര്‍ണാടക ഹാവേരി ജില്ലയിലെ ബിയാദ്‌ഗി താലൂക്കിലെ കഗിനെലെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹെഡിഗൊണ്ട ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് വിചിത്രമായ സംഭവം ഉണ്ടായത്. ജില്ലയിലെ രട്ടിഹള്ളി ടൗണിൽ താമസിക്കുന്ന വസീം ഹസരത്‌സാബ് മുല്ല (33) ആണ് ഹെഡിഗോണ്ട ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കാനറ ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിച്ചത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുകളെ തുടർന്ന്, അടുത്തിടെ അദ്ദേഹത്തിന്റെ വായ്പാ അപേക്ഷ ബാങ്ക് നിരസിച്ചു.

സംഭവത്തിന് ശേഷം ഏറെ നിരാശനായ ഇയാൾ ശനിയാഴ്ച രാത്രി പെട്രോളുമായി ബാങ്കിലേക്ക് പാഞ്ഞു കയറി ബാങ്കിന്റെ ചില്ല് തകർത്ത് ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിലും ഫയർഫോഴ്‌സിലും വിവരമറിയിക്കുകയും ഗ്രാമത്തിൽ നിന്ന് ഓടിപ്പോകാൻ ശ്രമിച്ചയാളെ പിടികൂടുകയും ചെയ്തു.

ബാങ്കിനുള്ളിൽ തീ പടർന്നതോടെ തീയണക്കാനുള്ള നാട്ടുകാരുടെ ശ്രമം ഫലം കണ്ടില്ല. ഹവേരിയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഗ്രാമത്തിലെത്തി തീ അണച്ചു. തീപിടിത്തത്തിൽ ക്യാഷ് കൗണ്ടറും ക്യാബിനും, സിസിടിവി സംവിധാനം, അഞ്ച് കംപ്യൂട്ടറുകൾ, പാസ്ബുക്ക് പ്രിന്റർ, സ്കാനർ, പ്രിന്റർ, കാഷ് കൗണ്ടിംഗ് മെഷീൻ, ഫാനുകൾ, ലൈറ്റുകൾ, കുറച്ച് രേഖകൾ, ഫർണിച്ചറുകൾ എന്നിങ്ങനെ 12 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പൊലീസ് പറഞ്ഞു. സംഭവം. ഇവർ പ്രതികളെ പിടികൂടി അന്വേഷണം തുടരുകയാണ്.

Pravasabhumi Facebook

SuperWebTricks Loading...