അടച്ചുപൂട്ടലുകള്‍ക്കിടയില്‍ ജനകീയമായ പോഡ്‌കാസ്റ്റ് പ്രക്ഷേപണം!
കോവിഡ് മഹാമാരി ലോകജനതയെ ഒറ്റപ്പെടലുകളുടെ തുരുത്തുകളില്‍ അടച്ചുപൂട്ടിയെങ്കിലും, പല നേട്ടങ്ങള്‍ക്കും ഈ സാഹചര്യം വഴിയൊരുക്കിയിട്ടുണ്ട്. അതിലൊന്നാണ് ഉള്ളടക്ക നിർമ്മാണത്തിൽ പെട്ടന്നുണ്ടായ കുതിപ്പ്. ലോക്ഡൗൺ കാലത്തെ വിരസതയെ മറികടക്കാൻ ഇത് നെറ്റിസൺസിന് വളരെയേറെ സഹായിച്ചു. സൗജന്യമായി വലിയ വിനോദ മാർഗ്ഗങ്ങൾ പര്യവേക്ഷണം ചെയ്യാനും സൃഷ്ടിക്കാനും ഡിജിറ്റൽ കുതിച്ചുചാട്ടം പിന്തുണച്ചു. ഇത് ഓഡിയോ വിനോദത്തിലേക്ക് പ്രത്യേകിച്ചും പോഡ്‌കാസ്റ്റുകളിലേക്കും അതിന്റെ അനേകം ശ്രോതാക്കളിലേക്കും ശ്രദ്ധ ആകര്‍ഷിച്ചു. അതിന്‍റെ ഫലമായി രൂപം കൊണ്ടതാണ് പോഡ്കാസ്റ്റ്. ഒരു കമ്പ്യൂട്ടറിലേക്കോ മൊബൈലിലേക്കോ ഡൗൺലോഡ് ചെയ്യുന്നതിനായി ഇന്റർനെറ്റിൽ ലഭ്യമായ ഒരു ഡിജിറ്റൽ ഓഡിയോ ഫയൽ ആണ് പോഡ് കാസ്റ്റ്. ഒരു ശ്രേണിയായി ലഭ്യമാകും എന്നതാണ് ഇതിന്‍റെ സവിശേഷത. ഉള്ളടക്കങ്ങൾ (കഥകൾ, വാർത്താ ചർച്ചകൾ, അഭിമുഖങ്ങൾ) ഉപയോഗിക്കാനുള്ള ഒരു സ്ക്രീൻ ഫ്രീ മാർഗമായി പോഡ്‌കാസ്റ്റുകൾ ഉപയോഗിച്ചു വരുന്നു, കോവിഡ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വികസിച്ച സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമാണ് പോഡ്കാസ്റ്റ്.
2020 ലെ കെ.പി.എം.ജി. മീഡിയ ആൻഡ് എന്റർടൈൻമെന്റ് റിപ്പോർട്ടിന്റെ സർവേ പ്രകാരം, കോവിഡ് മഹാമാരിയുടെ ആദ്യ വർഷത്തിൽ 29.3% പോഡ്കാസ്റ്റ് ഉപഭോഗം വർദ്ധിച്ചു. ഇത് സാങ്കേതികവിദ്യയ്ക്ക് ലഭിച്ച കൂട്ടമായ സ്വീകാര്യതയുടെ പ്രാധാന്യവും വിനോദ മേഖലയിൽ അതിന്റെ പ്രസക്തിയും ഉയർത്തുന്നു. സ്‌പോട്ടിഫൈ, ജിയോ സാവൻ, ഗാന എന്നിവ ഉൾപ്പെടുന്ന ഓൺലൈൻ മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങളാണ് ഓഡിയോ മാധ്യമത്തിന്റെ ഏറ്റവും വലിയ സൗകര്യങ്ങളിൽ ഒന്ന്. ഈ പ്ലാറ്റ്ഫോമുകൾ ഇതിനകം തന്നെ രാജ്യത്ത് വിപുലമായി ഉപയോഗത്തിലുള്ളതിനാൽ പോഡ്കാസ്റ്റുകളുടെ നുഴഞ്ഞുകയറ്റം വളരെ എളുപ്പമായിരുന്നു.
പ്രൈസ് വാട്ടർഹൗസ്കൂപ്പേഴ്സിൻറ്റെ (പി.ഡബ്ല്യു.സി.) 2020 ലെ ഗ്ലോബൽ എന്റർടൈൻമെന്റ് ആൻഡ് മീഡിയ ഔട്ട്ലുക്ക് റിപ്പോർട്ട് അനുസരിച്ച്, യു.എസിനും ചൈനയ്ക്കും ശേഷം പോഡ്കാസ്റ്റുകളുടെ ഉപയോഗത്തിൽ ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഈ സ്വീകരണത്തിനുള്ള പ്രധാന കാരണം സൗജന്യ പ്രവേശനക്ഷമത, വിനോദ ശ്രേണിയിലെ എല്ലാ മേഖലകളും അടങ്ങിയ (കഥ, നോവൽ, മറ്റ് സാഹിത്യ സൃഷ്ടികൾ, സംഗീതം, വിദ്യാഭ്യാസം, സിനിമ) വൈവിധ്യമാർന്ന വിഷയങ്ങൾ, പ്രാദേശിക ഉള്ളടക്കങ്ങൾ എന്നിവയാണ്. പുതിയ ഉള്ളടക്ക സൃഷ്ടാക്കൾ വളർന്നുവരുന്നതിനൊപ്പം പ്രാദേശിക ഉള്ളടക്കത്തിന്റെ ലഭ്യതയും കൂടുതൽ ശ്രോതാക്കളെ മാധ്യമത്തിലേക്ക് ആകർഷിച്ചു. “ആങ്കർ (സ്പോട്ടിഫൈ), ഓഡിയോഭൂം, ബസ്‌സ്‌പ്‌റൗട്ട്, പോഡ്‌ബീൻ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ അവരുടെ മിക്ക സേവനങ്ങളും സൗജന്യമായി ഈ മാറ്റം സംഭവിച്ചു, ഇത് ക്രമേണ സൃഷ്ടാക്കളെ സ്വതന്ത്രരാക്കി,” ദി മല്ലു ഗൈജിൻ ഷോ എന്ന പോഡ്കാസ്റ്റിൻറ്റെ ഹോസ്റ്റായ വിഷ്ണു സജീവ് പറയുന്നു. ആങ്കർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അവകാശപ്പെടുന്നത് ഇന്ത്യയിൽ നിന്ന് 40,000 ഷോകൾ അവർ ഹോസ്റ്റു ചെയ്യുന്നുവെന്നും അതിൽ പകുതിയോളം 2020 ൽ ആയിരുന്നുവെന്നുമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷത്തിലധികം ഷോകളുടെ ശേഖരം സ്പോട്ടിഫൈയിലിനുണ്ട്.
പോഡ്‌കാസ്റ്റുകളുടെ ഏറ്റവും വലിയ സൗകര്യം, ഒരു റേഡിയോ പോലെ നിങ്ങളുടെ സൗകര്യാർത്ഥം നിങ്ങൾക്ക് കേൾക്കാനാകും എന്നതാണ്. മുമ്പ് പോഡ്‌കാസ്റ്റുകൾ ഉപയോഗിച്ചിരുന്നത് ഡ്രൈവിംഗ്, പാചകം അല്ലെങ്കിൽ ജോലികൾക്കിടയിൽ മാത്രമാണ്, കാരണം ഇത് വിനോദവും വിവരങ്ങളും മാത്രമാണ് നൽകിയത്. നിലവിൽ ഉള്ളടക്കത്തിന്റെ വൈവിധ്യവൽക്കരണത്തിന് ശേഷം, പഠനം, സ്വയം മെച്ചപ്പെടുത്തൽ, ഓഡിയോ ബുക്കുകൾ എന്നിവ പോലുള്ള നിർദ്ദിഷ്ട കാരണങ്ങൾക്കായി പോഡ്‌കാസ്റ്റുകൾ ഉപയോഗിക്കുന്നു. ഒരു പി.ഡബ്ല്യു.സി. റിപ്പോർട്ട് അനുസരിച്ച്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പ്രതിമാസ ശ്രോതാക്കളുടെ എണ്ണത്തിൽ 30.4% വർദ്ധനവ് ഉണ്ടാകും. ഇത് പോഡ്‌കാസ്റ്റുകൾക്കും വികസിത ഓഡിയോ വിനോദ മേഖലയ്ക്കും ഒരു മികച്ച ഭാവിയുടെ അടയാളം വാഗ്ദാനം ചെയ്യുന്നു. പോഡ്‌കാസ്റ്റുകൾ സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയമഖലയായിരിക്കുമ്പോഴും, റേഡിയോയെക്കുറിച്ചുള്ള നമ്മുടെ പരിചയം ഈ പുതിയ സാങ്കേതികവിദ്യ ഇന്ത്യയില്‍ ജനകീയമാക്കുകയാണ്.
