ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലേക്ക്…?. ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിച്ചുള്ള ഉത്തരവ് റദ്ദാക്കി.

Print Friendly, PDF & Email

ഭരണകൂടം നടത്തുന്ന മഴക്കെടുതി ദുരന്ത നിവാരണത്തെ വിമര്‍ശിച്ച് ഇടതുപക്ഷ സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിച്ചുള്ള ഉത്തരവ് സർക്കാർ റദ്ദാക്കി. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് ചെറിയാൽ ഫിലിപ്പ് കുറ്റപ്പെടുത്തി ഇന്നലെ പോസ്റ്റിട്ടിരുന്നു. ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്ന ശേഷം ക്യാമ്പിൽ പോയി കണ്ണീർ പൊഴിക്കുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം വിമർശിച്ചു.

എന്നാല്‍, ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിനെ വേണ്ട രീതിയില്‍ സിപിഐഎം സഹകരിപ്പിച്ചിട്ടുണ്ട്, ഞാന്‍ ആരുടെയും രക്ഷകര്‍ത്താവ് അല്ല. ചെറിയാന്‍ ഫിലിപ്പ് പൊതുരംഗത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചയാളാണ്. അദ്ദേഹത്തിന് ഒരുഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ട ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കണമെന്ന് തോന്നി, അദ്ദേഹം ഞങ്ങള്‍ക്കൊപ്പം സഹകരിച്ചു. മാന്യമായി സഹകരിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇപ്പോള്‍ മറ്റെന്തെങ്കിലും നിലയുണ്ടോയെന്ന് എനിക്ക് അറിയില്ല. എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ്സിലേക്ക് ചെറിയാൻ മടങ്ങിയേക്കുമെന്ന സൂചനകൾക്കിടെ തിങ്കളാഴ്ച ഉമ്മൻചാണ്ടിക്കും പികെ കുഞ്ഞാലിക്കുട്ടിക്കുമൊപ്പം ഒരു അവാർഡ് ദാന ചടങ്ങിൽ ചെറിയാൻ ഫിലിപ്പ് പങ്കെടുക്കുന്നുണ്ട് എന്നാണ് വിവരം.

  •  
  •  
  •  
  •  
  •  
  •  
  •