രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ ചുമതല ഏറ്റെടുക്കണo – സിദ്ധരാമയ്യ.

Print Friendly, PDF & Email

കോണ്‍ഗ്രസ് അധ്യക്ഷ ചുമതല എത്രയും പെട്ടെന്ന് രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധി ചുമതല ഒഴിഞ്ഞ് ആരോഗ്യം ശ്രദ്ധിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ‘രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷ ചുമതലയിലേക്ക് വരണം. പ്രസിഡണ്ട് എന്ന നിലയില്‍ സോണിയാ ഗാന്ധി അധ്യക്ഷ ചുമതല നിര്‍വഹിക്കുന്നില്ലയെന്നല്ല. സോണിയാ ഗാന്ധി ആരോഗ്യം ശ്രദ്ധിക്കട്ടെ. രാഹുല്‍ ഗാന്ധി എത്രയും പെട്ടെന്ന് ചുമതലയേല്‍ക്കണമെ്ന്ന് ആവശ്യപ്പെടുന്നത്.’ സിദ്ധരാമയ്യ പറഞ്ഞു.