താലിബാന്‍ പിടിച്ചടക്കുമ്പോള്‍, എന്തുകൊണ്ടാണീ നിശബ്ദത ???

Print Friendly, PDF & Email

അഫ്ഘാനിസ്ഥാന്‍ പിടിച്ചടക്കിയതായി താലിബാന്‍ തീവ്രവാദികള്‍ പ്രഖ്യാപിച്ചു… കാബൂളിലെ പ്രസിഡന്റ് കൊട്ടാരത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു കഴിഞ്ഞു. അഫ്ഘാന്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നാണ് മത മൗലികവാദികളുടെ കല്‍പ്പന. പെണ്കുട്ടികളെ തീവ്രവാദികള്‍ വെപ്പാട്ടികളായി പിടിച്ചു കൊണ്ടുപോകുന്നു… നിരപരാധകളുടെ മ‍ൃതശരീരങ്ള്‍ തെരുവില്‍ നിറയുന്നു. ജനം ജീവനും കൊണ്ട് പാലായനം ചെയ്യുന്നു,. എന്നിട്ടും എന്തുകൊണ്ടാണ്… എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായി ഇരിക്കുന്നത് ?

കൺമുമ്പിൽ, കാബൂളിൽ ജനാധിപത്യവാദികൾ, കലാകാരൻമാർ, കായിക താരങ്ങൾ, സ്ത്രീ സമൂഹങ്ങൾ, അവസാന ശ്വാസത്തിനായി എന്ന പോലെ വിളിച്ചപേക്ഷിച്ചിട്ടും എന്താണ് ആരും തിരിഞ്ഞു നോക്കാത്തതു. ? “സേവ് “വിളികളാൽ പലപ്പോഴും വരാറുള്ള നമ്മുടെ നാടു മുതൽ സൂപ്പർ പവ്വർ ലോകരാജ്യങ്ങൾ പോലും എന്തു കൊണ്ട് മൗനമാവുന്നു ??
ഇസ്ലാമിക് ടെററിസ്റ്റുകളെ ഭയം… അതോ ഈ ഭരണകൂടങ്ങളിലെല്ലാം ഇസ്ലാമിക് ടെററിസ്റ്റ് സപ്പോർട്ടേർസ് കടന്നു കൂടി മനപൂർവം കാണേണ്ട കാഴ്ചകളിൽ നിന്നു മുഖം തിരിപ്പിക്കുന്നതാണോ ? എത്ര പേർ അവസാന ശ്വാസത്തിനായി കേണു???.

നാം അറിയുന്ന ക്രിക്കറ്റ് താരം റഷീദ് ഖാൻ, അസോസിയേറ്റഡ് പ്രസ്സിനു മുമ്പിൽ രക്ഷപെടുത്തി കൂടെ എന്ന് പൊട്ടിക്കരയുന്ന പെൺകുട്ടി…, ഭീതിയോടെ എന്നാൽ മറ്റ് എന്തു ചെയ്യും എന്ന നിസംഗതയോടെ സഹായം അഫ്ഗാന് നൽകാൻ ആവിശ്യപെട്ട മിറയിം എന്ന സോഷ്യൽ മീഡിയ ഹാൻഡിലിംഗ് പെൺകുട്ടി, സുരക്ഷ അപകടത്തിൽ എന്നു തിരിച്ചറിഞ്ഞു ഇടപെടാനാവിശ്യ പെട്ട അഫ്ഗാനിലെ ഏക സ്ത്രീ ഗവർണർ സലിമ മസാരി, ജീവിതത്തിൽ ഇനിയൊരിക്കലും സിനിമ ചെയ്യാൻ കഴിയില്ല എന്ന ദുർവിധി വരാതിരിക്കാനും ചെയ്തു പോയ സിനിമകൾക്കുമേലുള്ള കാട്ടാള ശിക്ഷാവിധി യിൽ നിന്നും രക്ഷിക്കുവാൻ സഹ്റാ കരീമി, പൗരസ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞതിനൊക്കെ വിലയിട്ട് താലിബാൻ വിരുദ്ധ ഒരോ പോസ്റ്റിനും ജീവന്റെ വിലയുണ്ടന്നറിഞ്ഞ് രക്ഷിക്കേണമേ എന്നു അവസാന പോസ്റ്റിട്ട് കാബൂളിലെവിടെയോ നിന്ന് സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് ഇജാസ് മാലിക്സദ, “കാബൂളിലെത്തിയാൽ നിന്നെ കണ്ടുപിടിക്കും കൊല്ലുകയും ചെയ്യും” എന്ന താലീബാൻ ദീക്ഷണി ലഭിച്ചതിന്റെ റിക്കാർഡ് കയ്യിലുണ്ടായിട്ടും വിസ നിഷേധിക്ക പെട്ട് തന്നെ പോലെയുള്ളവരെ ആരുണ്ട് രക്ഷിക്കാൻ എന്നു ചോദിച്ച് ഒമിദ് മഹ്മൂദി എന്ന ട്രാൻസിലേറ്റർ— ലോകം കണ്ടതു തന്നെ എത്ര എത്ര പേർ…. കൂടുതെ നൂറുകണക്കിനു പേരുടെ കണ്ണീരുകൾ രക്ഷിക്കണമെന്ന് പറഞ്ഞും പറയാതെയും ഉള്ള നിലവിളികൾ എല്ലാം ബധിര കർണ്ണങ്ങളിൽ മാത്രം ആയി ചെന്ന് അടിക്കുന്നതെന്ത് ?.”സേവ് അഫ്ഗാൻ “,# ഹാഷ് പോസ്റ്റുകൾ ടാഗുകൾ എന്തേ വൈറലാവുന്നില്ല?.

വർഷങ്ങൾക്കുമ്പ് ഇതു പോലൊരു ദിവസം യസീദികളെ മല മുകളിലേയ്ക്ക് ഓടിച്ച് എല്ലാ വശത്തു നിന്നും വളഞ്ഞ ഇസ്ലാം മത തീവൃവാദികളെ എന്തേ അന്നും ആക്രമിച്ച് യസീദികളെ രക്ഷപെടുത്താതിരുന്നത് ? ഇന്നും അതൊരു ചോദ്യചിഹ്നം തന്നെ ആണ്. ഇതേ തീവൃ മനോഭാവമുള്ള മതഭീകരർ ആ പാവങ്ങളെ ഒരോ ദിവസവും ഇത്ര മൈൽ വളയുന്നതിന്റെ റിപ്പോർട്ട് സിഎന്‍എന്‍ ഉം ബിബിസി യും റോയിട്ടേർസും ഗാർഡിയനും ഒക്കെ മിനിറ്റുകൾ വെച്ച് അപ്ഡേറ്റ് ചെയ്തിട്ടും… ആ യസീദി പെൺകുട്ടികളെ പിടിച്ചു കൊണ്ട് പോയിട്ടും നിശബ്ദമായിരുന്ന UN ന്റെ നിശബ്ദതയാണ് ലോകം കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും കഠിനമായ നിശബ്ദത… വീണ്ടും ആവർത്തിക്കരുത് ആ നിശബ്ദത.

ജനാധിപത്യം മാനിക്കാത്ത, സ്ത്രീക്ക് മാന്യത നൽകാത്ത, മത സാഹോദര്യവും സൗഹൃദവും വകവെയ്ക്കാതെ എല്ലായിടത്തും ഭീകരത വളർത്താനും, ജഡികാസക്തികളിൽ നിർമ്മിക്കപെട്ട ഒരു ഗ്രൂപ്പിന് താലത്തിൽ വെച്ച് നൽകാനുള്ളതല്ല ലോകത്തിലെ ഒരു സ്ഥലവും. അതിനു തടയിടാൻ കഴിഞ്ഞില്ലങ്കിൽ നിങ്ങളുടെ റാഫേലു മുതലുള്ള ഫൈറ്റർ വിമാനങ്ങൾ എന്തിന് ? അന്ത്യന്താധുനിക റഡാറുകൾ എന്തിന് ?. ഡ്രോൺ ബോംബറുകൾ സ്‌പൈ ജെറ്റുകൾ പിന്നെന്തിനാണ്…? ലേസർ തോക്കുകൾ എന്തിന് ? അത്യന്തകമായി മനുഷ്യരാശിക്കുവേണ്ടിയാണങ്കിൽ ഇതാണ് ശരിയായ ഒരു സമയം. അമേരിക്കൻ – യൂറോ – റഷ്യൻ -ലോക നേതാക്കൾ തങ്ങളുടെ ലോക സമാധാനത്തിന്റെയും നയതന്ത്രത്തിന്റെയും കഴിവ് കാട്ടേണ്ടത് ഇവിടാണ്. യുഎന്‍ സെക്രട്ടറി ജനറലിനെ മറ്റേതു കാര്യത്തിന്നാണ് ഇതിലേറെ ആവിശ്യം ?

അഹമ്മദ് ഷാ മസൂദ് എന്ന പഞ്ജഷീർ സിംഹം… മതപഠനത്തിനപ്പുറം അഫ്ഗാൻ എന്ന ദേശീയ വികാരം സൃഷ്ടിച്ച് പൊരുതിയ കാലത്ത് കൂടെ നിൽക്കാതെ താലിബാനാൽ വധിക്കപെടാനുള്ള സാഹചര്യം സൃഷ്ടിച്ചതാണ് ആധുനിക അഫ്ഗാൻ തകർച്ചയുടെ യഥാർത്ഥ തുടക്കം. കമ്യൂണിസ്റ്റുകൾക്കും തീവ്ര ഇസ്ലാമിസ്റ്റുകൾക്കും ക്യാപലിസ്റ്റുകൾക്കും വെറുക്കപെട്ടവനായിരുന്നു ആ അഫ്ഗാൻ പോരാളിയുടെ മിടുക്കും ജനഹൃദയങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ സ്ഥാനവും. അതുമതി അഫ്ഗാൻ മണ്ണിൽ അദ്ദേഹത്തിന്റെ യോഗ്യത അറിയാൻ. അത്തരം കരിസ്മയുള്ള നേതാക്കൾ ഇല്ലാത്തതും, അത്തരം നേതാക്കളെ പ്രോൽസാഹിപ്പിക്കാതെ ഇരുന്നതും ഒരു കാരണം തന്നെ. പകരം മതം കൊണ്ടും ഭീതിയിലും അധികാരം കൈയ്ക്കലാക്കിയ യുദ്ധപ്രഭുമാരായ ഹിക്മത്വാറും , റഷീദ് ദോസ്തവും ഒക്കെയായിരുന്നു സാമ്രാജ്യ ശക്തികൾക്ക് തൽപരർ. അവരിലൊക്കെ വന്നു ചേർന്ന ആയുധങ്ങൾ പോലും പിന്നീട് താലിബാനിൽ എത്തി നാളകളിൽ ഇന്ത്യയ്ക്കു മാത്രമല്ല ലോക സമാധാനത്തിനു തന്നെ, പാക്കിസ്ഥാൻ പാലൂട്ടി വളർത്തുന്ന ഇവർ ഭീഷണി ആണ്.

അമേരിക്കയിൽ ആക്രമണം നടത്തിയതു കൊണ്ട് പ്രതികാരത്തിനായി അഫ്ഗാനിൽ വന്നു ഭരണകൂടത്തിൽ അന്നുണ്ടായിരുന്ന കുറച്ചു പേരെ ആക്രമിച്ചതിനു ശേഷം മടങ്ങുന്ന അമേരിക്കൻ രീതി സത്യത്തിൽ വഞ്ചനയാണ്. സ്കൈ ന്യൂസ് ലേഖകനു മുമ്പിൽ പൊട്ടിതെറിച്ച ആ അഫ്ഗാൻ യുവതി പറഞ്ഞതു പോലെ I’m not scared, I’m a girl, I know the Taliban is fighting in the entry gate of Kabul, they are here, I’m not afraid of them, we are not the people who will go back to the dark era,” she said. “I’m a girl and I don’t care about anyone – not Pakistan, not America, nobody else. I’m here, even today if they kill me, if they identify me, I will not care about them, I will not care about them. What should I be scared of? This is my homeland, my land.”
വഞ്ചിക്കാനായിരുന്നെങ്കിൽ ചതിക്കാനായിരുന്നങ്കിൽ അമേരിക്ക ഇങ്ങോട്ട് എന്തിന് വന്നു???.

Pravasabhumi Facebook

SuperWebTricks Loading...