ആഗസ്റ്റ് 14 ഇനി വിഭജന സ്‌മൃതി ദിനം: മോദി
ഇന്ത്യാ വിഭജന നാളുകളിലെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മയ്ക്കായി ഇനി മുതൽ ആഗസ്റ്റ് 14 വിഭജന ദുരന്ത സ്‌മൃതിദിനമായി ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന തലേന്ന് ട്വിറ്ററിൽ ആഹ്വാനം ചെയ്‌തു. പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമാണ് ആഗസ്റ്റ് 14. ‘വിഭജനത്തിന്റെ വേദനകൾ മറക്കാനാകില്ല. നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരീ സഹോദരന്മാർക്ക് നാടും വീടും നഷ്‌ടമായി. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മയ്ക്കായി ആഗസ്റ്റ് 14 വിഭജന സ്‌മൃതി ദിനമായി ആചരിക്കാം. സാമൂഹിക വിഭജനം, ഇല്ലാതാക്കാനും സാമൂഹിക ഐക്യം കൂടുതൽ ശക്തിപ്പെടുത്താനും വിഭജന സമൃതി ദിനം നമ്മെ ഓർമ്മിപ്പിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.
ആഗസ്റ്റ് 14 വിഭജന സ്‌മൃതി ദിനമായി ആചരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം തെറ്റായ സന്ദേശവും നിർഭാഗ്യകരവുമാണെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി പറഞ്ഞു. സ്വാതന്ത്ര്യദിനത്തലേന്ന് ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് അഭിമാനം കൊള്ളുകയും സേോനാനികളെയും രക്തസാക്ഷികളെയും അനുസ്മരിക്കുകയുമാണ് വേണ്ടത്. 2024ൽ അധികാരം നിലനിറുത്താൻ തയ്യാറാക്കുന്ന അജൻഡയുടെ ഭാഗമാണ് പ്രധാനമന്ത്രിയുടെ സന്ദേശം എന്ന് അദ്ദേഹം ആരോപിച്ചു.
അടുത്ത വർഷം ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം. തിരഞ്ഞെടുപ്പില്ലെങ്കിൽ മോദിക്ക് പാകിസ്ഥാനോട് സ്നേഹമാണ്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് വിഭജനത്തെ ഓർക്കുന്നത്. കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു.
ഓഗസ്‌റ്റ് 14 ഇനിമുതൽ വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിനെയും മുസ്ലീം ലീഗിനെയും പഴിച്ച് ബിജെപി. സ്വാതന്ത്ര്യത്തിന്റെ നേരവകാശികൾ എന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോൾ വിഭജനത്തിന്റെ ഉത്തരവാദികളും കോൺഗ്രസായിരുന്നു എന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. 1947-48 കാലഘട്ടത്തിലുണ്ടായ യുദ്ധമാണ് ആദ്യത്തെ യുദ്ധം. ഈ ചരിത്രം നാം മറക്കരുത്, അവർ വിഭജനത്തിന്റെ വക്താക്കൾ നമുക്കിടയിൽ ഇപ്പോഴും സജീവമാണ് 1947-48 കാലഘട്ടത്തിലുണ്ടായ യുദ്ധമാണ് ആദ്യത്തെ യുദ്ധം. ഈ ചരിത്രം നാം മറക്കരുത്, അവർ വിഭജനത്തിന്റെ വക്താക്കൾ നമുക്കിടയിൽ ഇപ്പോഴും സജീവമാണ് അദ്ദേഹം ഫെയ്സിബുക്കിലൂടെ ആരോപിച്ചു.