ഡിജിറ്റൽ പേമെന്റ് സംവിധാനം ഇ റുപ്പി (e-R-UPI) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

Print Friendly, PDF & Email

ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ പേമെന്റ് സംവിധാനം ഇ റുപ്പി (e-R-UPI) പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഡിപ്പാർട്‌മെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനും ഇ ​റുപ്പി ലക്ഷ്യമിടുന്നുവെന്ന് ഓൺലൈൻ കോൺഫറൻസിംഗിലൂടെ ഇ റൂപി അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

കറൻസിരഹിതവും (cashless) സമ്പർക്കരഹിതവുമായ (contactless) ഈ ഡിജിറ്റൽ പണമിടപാട് സംവിധാനം ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുക. ഇ റുപ്പിയിലൂടെ കാർഡോ, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളോ, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യത്തിന്റെ സഹായമോ കൂടാതെ ഉപഭോക്താക്കൾക്ക് വൗച്ചറുകൾ മാറ്റിയെടുക്കാൻ സാധിക്കുമെന്നാണ് പ്രധാന പ്രത്യേകത. ഡിജിറ്റൽ പേയ്‍മെന്റിന്റെ കറൻസി രഹിതവും സമ്പർക്കരഹിതവുമായ മാർഗമാണ് ഇ-റുപ്പി. ഇത് ഒരു ക്യു.ആർ. കോഡ് അല്ലെങ്കിൽ എസ്.എം.എസ്. സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്. ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടാണ് ഈ വൗച്ചർ എത്തുക.

സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഒരു ഫിസിക്കൽ ഇന്റർഫേസ് ഇല്ലാതെ ഡിജിറ്റൽ രീതിയിൽ ബന്ധിപ്പിക്കാൻ ഇ-റുപ്പി വഴി സാധിക്കും. ഇ- റുപ്പി പേയ്‍മെന്റ് സേവനത്തിന്റെ സഹായത്തോടെ, കാർഡ്, ഡിജിറ്റൽ പേയ്‍മെന്റ് അപ്ലിക്കേഷൻ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്സിസ്സ് തുടങ്ങിയവയുടെ സഹായം ഇല്ലെതെ തന്നെ ഉപഭോക്താവിന് വൗച്ചർ റിഡീം ചെയ്യാൻ കഴിയും. അതായത് മുൻകൂറായി പണം അടച്ച സമ്മാന വൗച്ചറുകൾ(പ്രീപെയ്ഡ് ഗിഫ്റ്റ് വൗച്ചർ) പോലെയാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഇത് സ്വീകരിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലെത്തി മാറ്റിയെടുക്കാം. ഇടപാട് പൂർത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് ഇ-റുപ്പി ഉപയോഗിച്ച് പണമടയ്ക്കാനാകൂ. പ്രീ-പെയ്ഡ് സ്വഭാവത്തിലുള്ളയാതിനാൽ ഇടനിലക്കാരന്റെ പങ്കാളിത്തമില്ലാതെ സേവന ദാതാവ് കൃത്യസമയത്ത് പണമടയ്ക്കുന്നത് ഇത് ഉറപ്പാക്കുന്നു.

സ്വകാര്യ പൊതുമേഖലാ ബാങ്കുകളായിരിക്കും ഇ റുപ്പി വിതരണം ചെയ്യുക. കോർപറേറ്റ് സർക്കാർ ഏജൻസികൾ സേവനങ്ങളുടെയും, വിതരണം ചെയ്യേണ്ട വ്യക്തികളുടെയും വിവരങ്ങളുമായി ബാങ്കുകളെ സമീപിക്കാം. തുടർന്ന് മൊബൈൽ നമ്പരിന്റെ സഹായത്തോടെ ഉപഭോക്താക്കളെ തിരിച്ചറിയാൻ കഴിയും. തുടര്‍ന്ന് ഈ ഉപഭോക്താവിന്റെ പേരിൽ ബാങ്ക് നീക്കിവച്ചിരിക്കുന്ന വൗച്ചർ സേവനദാതാക്കൾക്ക് നൽകും. മാതൃശിശു ക്ഷേമ സേവനങ്ങൾ, ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്‌സിഡി വിതരണം തുടങ്ങിയവയ്‌ക്കൊക്കെ ഇ റുപ്പി ഉപയോഗിക്കാം. ഭാവിയിൽ മറ്റ് സേവനങ്ങളിലേക്കും ഇ-റുപ്പി സംവിധാനം വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാരിന് ആലോചനയുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •