നഷ്ടപ്പെടുന്ന ജനപിന്തുണ തിരിച്ചുപിടിക്കാന്‍ മുഖം മിനുക്കല്‍ നടപടികളുമായി മോദി സര്‍ക്കാര്‍

Print Friendly, PDF & Email

രണ്ടാം കൊവിഡ് തരംഗത്തില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ മുഖംമിനുക്കി മോദിസര്‍ക്കാര്‍. അതിനായി സമൂലമായ മാറ്റമായമ് പ്രദാനമന്ത്രി തന്‍റെ മന്ത്രിസഭയില്‍ വരുത്തിയിരിക്കുന്നത്. വനിതകള്‍ പ്രൊഫഷണലുകള്‍ ടെക്‌നോക്രാറ്റുകള്‍ അടക്കം വിവിധ മേഖലകളുടെ പങ്കാളിത്തം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മന്ത്രിസഭാ പുനഃസംഘടന. 43 പേരില്‍ ഏഴുപേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.11വനിതകളെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 പേര്‍ക്ക് കാബിനറ്റ് പദവി ലഭിക്കും. 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപി അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്കും പട്ടികയില്‍ വലിയ പ്രാതിനിധ്യമാണ് നല്‍കിയിരിക്കുന്നത്.

പുനഃസംഘടനയിലെ 43 പേര്‍:
1.നാരായണ്‍ റാണെ
2.സര്‍ബാനന്ദ സോനോവാള്‍
3.ഡോ.വീരേന്ദ്രകുമാര്‍
4.ജ്യോതിരാദിത്യ സിന്ധ്യ
5.രാമചന്ദ്ര പ്രസാദ് സിംഗ്
6.അശ്വിനി വൈഷ്ണവ്
7.പശുപതി കുമാര്‍ പരസ്
8.കിരണ്‍ റിജിജു
9.രാജ്കുമാര്‍ സിംഗ്
10.ഹര്‍ദിപ് സിംഗ്പുരി
11.മന്‍സുക് മാണ്ഡവ്യ
12.ഭൂപേന്ദ്ര യാദവ്
13.പര്‍ഷോത്തം റുപാല
14.ജി കിഷന്‍ റെഡ്ഡി
15.അനുരാഗ് സിംഗ് ഠാക്കൂര്‍
16.പങ്കജ് ചൗധരി
17.അനുപ്രിയ സിംഗ് പട്ടേല്‍
18.ഡോ.സത്യപാല്‍സിംഗ് ഭാഗല്‍
19.രാജീവ് ചന്ദ്രശേഖര്‍
20.ശോഭ കരന്തലജേ
21.ഭാനുപ്രതാപ് സിംഗ് വര്‍മ
22.ദര്‍ശന വിക്രംജര്‍ദോഷ്
23.മീനാക്ഷി ലേഖി
24.അന്നപൂര്‍ണ ദേവി
25.എ നാരാണയസ്വാമി
26.അജയ്ഭട്ട്
27.കൗശല്‍ കിഷോര്‍
28.അജയ്കുമാര്‍
29.ബിഎല്‍ വര്‍മ
30.ചൗഹാന്‍ ദേല്‍സിംഗ്
31.ഭഗ്വത് ഖുഭ
32.കപില്‍ മൊറേഷ്വസ് പട്ടീല്‍
33.പ്രതിമ ഭൗമിക്
34.ശുഭസ് സര്‍ക്കാര്‍
35.ഭഗ്വത് കിഷന്‍ റാവു കരദ്
36.രാജ്കുമാര്‍ രഞ്ജന്‍ സിംഗ്
37.ഭാരതി പ്രവീണ്‍ പവാര്‍
38ബിശ്വേശ്വര്‍ തുഡു
39.ശന്തനു ശങ്കര്‍
40.മഹേന്ദ്രഭായി
41.ജോണ്‍ ബര്‍ല
42.ഡോ.എല്‍ മുരുകന്‍
43.നിശിത് പ്രമാണിക്.

വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ആദ്യ പുനഃസംഘടന. അതേസമയം ചില അപ്രതീക്ഷിതരാജികളും ഇന്നുണ്ടായി. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പ്രകാശ് ജാവദേക്കര്‍ രവിശങ്കര്‍ പ്രസാദ് സദാനന്തഗൗഡ തുടങ്ങിയവരാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താകുന്ന പ്രമുഖര്‍.

  •  
  •  
  •  
  •  
  •  
  •  
  •