ദേശവ്യാപകമായ കര്‍ഷക ഉപരോധം ഇന്ന്

Print Friendly, PDF & Email

കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷകരുടെ രാജ്യവ്യാപകമായി നടത്തുന്ന ഉപരോധം ഇന്ന്. രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകൾ മൂന്നുമണിക്കൂർ ഉപരോധിക്കും. ഉച്ചക്ക് 12 മുതല്‍ 3 മണിവരെയാണ് ഉപരോധം. കരിമ്പുകർഷകർ വിളവെടുപ്പുതിരക്കിലായതിനാൽ ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും വഴിതടയൽ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. പ്രക്ഷോഭംനടക്കുന്ന ഡൽഹിയിൽ ഇപ്പോൾത്തന്നെ സ്തംഭനാവസ്ഥയുള്ളതിനാൽ പ്രത്യേക റോഡ് ഉപരോധം ഉണ്ടാവുകയില്ല. റിപ്പബ്ലിക്ദിനത്തിലെ സംഘർഷങ്ങളുടെ അനുഭവത്തിൽ അതിസുരക്ഷ ഏർപ്പെടുത്തിയതായി ഡൽഹി പോലീസ് അറിയിച്ചു. അഞ്ചുതട്ടിലുള്ള സുരക്ഷാക്രമീകരണങ്ങൾ ആണ് സിംഘു ഉൾപ്പെടെയുള്ള സമരകേന്ദ്രങ്ങളിൽ പോലീസ് സജ്ജമാക്കിയിരിക്കുന്നത്. കര്‍ഷക ഉപരോധത്തിന്‍റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ചനടത്തി പ്രധാന കേന്ദ്രങ്ങളിൽ അതിസുരക്ഷ ഏർപ്പെടുത്താന്‍ തീരുമാനിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •