പെന്റഗണിലും യോഗ പരിശീലനം സ്ഥാനമുറപ്പിക്കുന്നു.

Print Friendly, PDF & Email

വൈറ്റ്ഹൗസിനുശേഷം പെന്റഗണിലും രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളിലും യോഗ പരിശീലനം സ്ഥാനമുറപ്പിക്കുന്നു. ആദ്യ ഐക്യരാഷ്ട്ര സഭയിലെ ജനറല്‍ അസംബ്ലിയില്‍ ഇത് അംഗീകരംകിട്ടിയതോടെ  യുഎസിലെ  ഒരു കൂട്ടം നിയമനിര്‍മ്മാതാക്കള്‍ ഒരുമിച്ചുകൂടി ആദ്യ യോഗി പ്രതിനിധി സഭാ സംഘം രൂപീകരിച്ചു.

ചരിത്രപ്രസിദ്ധമായ യുഎസിലെ കാനോന്‍ ഹൗസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍  പ്രശസ്തരായ നിരവധി നിയമനിര്‍മ്മാതാക്കള്‍ പങ്കെടുത്തു. റ്റിം റയാന്‍, ചാള്‍സ് റെന്‍ജല്‍, ബര്‍ബാറാ ലീ എന്നിവരാണ് പ്രധാനികള്‍. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ മെയ് ഒന്നിന് സംഘടിപ്പിച്ച യോഗി പ്രതിനിധി സഭയില്‍ യോഗ ആചാര്യന്‍ ബ്രെന്നന്‍ മുളളനെയും ഇറാക്കിലെ പട്ടാളക്കാരനായ ടോം വോസ്സും പങ്കെടുത്തു.ഏകദേശം അറുപതോളം ഉദ്യോഗസ്ഥരാണ് യോഗയിലും ധ്യാനത്തിലും പങ്കെടുത്തത്. ഉയര്‍ന്ന മാനസീക സമ്മര്‍ദ്ദമാണ് അമേരിക്കയിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് സഭയില്‍ പങ്കെടുത്ത റ്റിം റയാന്‍ വ്യക്തമാക്കി.യോഗി പ്രതിനിധി സഭയില്‍ പങ്കെടുത്ത് സഭയെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

The 11 Best Ashtanga Yoga Studios in the United States

(Visited 39 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...